ബഹുസ്വരത അടിച്ചമർത്താനുള്ള ശ്രമം പരാജയപ്പെടുത്തും : കെ സി വേണുഗോപാൽ എം.പി

  • 30/08/2025


 
കുവൈറ്റ് സിറ്റി : രാജ്‌ജ്യത്തിന്റെ സൗന്ദര്യമാണ് ബഹുസ്വരതയെന്നും അത് അടിച്ചമർത്താനുള്ള ഏത് ശ്രമത്തെയും ജനങ്ങൾ പരാചയപ്പെടുത്തുമെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രി കെ സി വേണുഗോപാൽ എം.പി പറഞ്ഞു. കുവൈറ്റ് ഒഐസിസി യുടെ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു എഐസിസി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി കൂടിയായ ശ്രി കെ സി വേണുഗോപാൽ എം പി. കുവൈറ്റ് ഫ്രീ ട്രേഡ് സോൺ ലെ കൺവെൻഷൻ സെന്റര് ആൻഡ് റോയൽ സ്യുട്സ്ൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ 'വേണു പൂർണ്ണിമ' ചടങ്ങിൽ വെച്ചാണ് പുരസ്‌കാര ദാനം നടന്നത്. ഒരു ലക്ഷം രൂപയും പ്രശംസ പത്രവും ചേർന്നതായിരുന്നു അവാർഡ്. നാം ശീലിച്ചു പോന്ന ബഹു സ്വരതക്കു കാതലായ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ബഹുസ്വരതയാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം. രാഷ്ട്രത്തെ മൂടികൊണ്ടിരിക്കുന്ന ഇരുൾ നീങ്ങി വെളിച്ചം വരൻ അധികം താമസം വേണ്ടി വരില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് കെ സി വേണു ഗോപാൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയിൽ കവിഞ്ഞ ജന പങ്കാളിത്തമാണ് വോട്ടർ അധികാർ യാത്രക്ക് ബീഹാറിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജീവ് ഗാന്ധിയുടെ പേരിലുള്ള ഈ അവാർഡ് നേടാനായതിൽഏറെ അഭിമാനമുണ്ടെന്നും അവാർഡ് തുക ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഭവന നിർമ്മാണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ജനങ്ങളും പ്രത്യേകിച്ച് യുവാക്കളും വലിയ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ എതിരേൽക്കുന്നത്. തിരക്കിട്ട പരിപാടികൾക്കിടെ മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംബന്ധിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു. വർത്തമാനകാല ഇന്ത്യയിൽ രാഹുൽ ഗാന്ധിക്ക് മികച്ച പിന്തുണ നൽകി അദ്ദേഹത്തിന്റെ കൂടെ നിക്കുന്ന ശ്രി കെ സി വേണുഗോപാലിന് ഇങ്ങനെയുള്ള അവാർഡ് നൽകാനായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നു പുരസ്‌കാര നിർവ്വഹണം നടത്തികൊണ്ട് ശ്രി സാദിഖലി തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ സമാന സ്വഭാവമുള്ള ഒട്ടേറെ അവാർഡുകൾ ശ്രി കെ സി വേണുഗോപാലിനെ തേടിയെത്തിയത് രാഹുൽ ഗാന്ധിയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് പൊതു സമൂഹം നൽകുന്ന പിന്തുണയുടെ അടയാളമാണെന്നും ബഹു സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. 

ഒഐസിസി നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. വെല്ലു വിളികൾക്കിടെ 'വേണു പൂർണിമ' സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം ചാരിതാർഥ്യം പ്രകടിപ്പിച്ചു. ശ്രിമതി നവ്യ നായർ, കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബ്, ഡോ. മറിയം ഉമ്മൻ, മുഹമ്മദലി വി പി മെഡക്‌സ്‌ , എബിവരിക്കാട് എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഒഐസിസി നാഷണൽ കമ്മിറ്റിയുടെ വിഹിതം ജോ. ട്രഷറർ റിഷി ജേക്കബ് അഡ്വ. അബ്ദുൽ മുത്തലിബിനെ ഏൽപ്പിച്ചു. എ കെ ആന്റണിയുടെ സന്ദേശം സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ വായിച്ചു. ബി എസ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. അൻവർ അമീൻ ചേലാട്ട്. (ഗ്രാൻഡ് ഹൈപ്പർ), സയിദ് നസീർ മഷൂർ തങ്ങൾ (കെഎംസിസി), ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം, ജോബിൻ ജോസ്, ഷെറിൻ ബിജു, സുരേഷ് മാത്തൂർ, എം എ നിസാം, ജോയ് കരവാളൂർ, ആന്റോ വാഴപ്പള്ളി, കൃഷ്ണൻ കടലുണ്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ ദേശീയ ഭാരവാഹികൾ നൽകി പരിപാടികൾ ഏകോപിപ്പിച്ച വർഗീസ് ജോസഫ് ജോസഫ് മാരാമൺ കൃതജ്ഞത പറഞ്ഞു. നടൻ പാട്ടു നായകൻ ആദർശ് ചിറ്റാർ നയിച്ചഗാനമേള ഗംഭീരമായി. രജ്ജ്യ സ്നേഹം പ്രതിഫലിക്കുന്ന മറ്റു കലാ പരിപാടികളും അരങ്ങേറി.

Related News