എൻ. എസ്. എസ്. കുവൈറ്റ്‌ സുഗതാഞ്‌ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു

  • 30/08/2025



കേരള സർക്കാർ - മലയാളം മിഷൻ നടത്തുന്ന സുഗതാഞ്‌ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായി കുവൈറ്റ്‌ ചാപ്റ്റർ, എൻ. എസ്. എസ്. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ, മേഖലാതല മത്സരം, 2025 ആഗസ്റ്റ് 28ന് വൈകുന്നേരം സാൽമിയ ആർട്ടിസ്റ്റിക് യോഗ ഹാളിൽ നടത്തി. ഒ. എൻ. വി. കവിതകളെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 28 കുട്ടികൾ പങ്കെടുത്തു. 

ഭവൻസ് സ്കൂൾ സംസ്‌കൃത വിഭാഗം മേധാവി ശ്രീ. സുനിൽ മേനോൻ, കേംബ്രിഡ്ജ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഭവിത ബ്രൈറ്റ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

എൻ. എസ്. എസ്. കുവൈറ്റ്‌ പ്രസിഡന്റ് കാർത്തിക് നാരായണൻ, ജോ. സെക്രട്ടറി അനീഷ് ശിവൻ, ട്രഷറർ ശ്യാം ജി. നായർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത്, മലയാളം മിഷൻ കോ-ഓർഡിനേറ്റർ കമൽ രാധാകൃഷ്ണൻ, മെഡിക്കൽ കൌൺസിൽ ജോയിന്റ് കൺവീനർ കീർത്തി സുമേഷ്, വനിതാ സമാജം ഏരിയ കോ-ഓർഡിനേറ്റർമാർ, മലയാളം അദ്ധ്യാപകർ, കരയോഗം കോഓർഡിനേറ്റർമാർ എന്നിവർ സംഘടനത്തിനു നേതൃത്വം നൽകി.

സീനിയർ വിഭാഗത്തിൽ അവന്തിക അശോക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നയന ആർ. നായർ (ഒന്നാം സ്ഥാനം), വൈഷ്ണവി രാജീവ്‌ (രണ്ടാം സ്ഥാനം), അഭിഷേക് സുനേഷ്, അനുനന്ദ് അനൂപ് നായർ (മൂന്നാം സ്ഥാനം പങ്കിട്ടു),
സബ്-ജൂനിയർ വിഭാഗത്തിൽ പ്രയാഗ് സുരേഷ് (ഒന്നാം സ്ഥാനം), ശിവദ രാമദാസ് (രണ്ടാം സ്ഥാനം), ഹരിനാരായണൻ രഞ്ജിത്ത് (മൂന്നാം സ്ഥാനം)
എന്നിവർ വിജയികളായി.


Related News