ഇഷ്‌ഖേ റസൂൽ 2025: പ്രവാചക സ്നേഹത്തിന്റെ നിറവിൽ ഒരു സായാഹ്നം.

  • 31/08/2025




കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മതകാര്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഇഷ്‌ഖേ റസൂൽ 2025' പരിപാടി മലയാളി സമൂഹത്തിന് വേറിട്ടൊരനുഭവമായി. പ്രവാചക പ്രണയത്തെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകളും കലാപരിപാടികളും സദസിന് വേറിട്ട കാഴ്ചയായി, സമ്മേളനത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.
സ്നേഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മുഖ്യപ്രഭാഷകൻ അമീൻ മൗലവി ചേകനൂർ സംസാരിച്ചു. സ്നേഹം ഏറ്റവും നല്ല ഔഷധമാണെന്നും ഉത്തമ സമൂഹം കെട്ടിപ്പടുക്കാൻ അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാറ്റിനുമുപരിയായി പുണ്യപ്രവാചകനെ സ്നേഹിക്കാൻ നാം തയ്യാറാകണമെന്നും നമ്മെ കാണുകപോലും ചെയ്യാതെ നമ്മെ സ്നേഹിച്ചവരാണ് മുഹമ്മദ് നബി (സ) എന്നും അദ്ദേഹം പറഞ്ഞു. ആ സ്നേഹം തിരിച്ചുനൽകാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
ഓൺലൈൻ ക്വിസ് മത്സര വിജയികളെ എം പി നിജാസ് പ്രഖ്യാപിച്ചു മൂന്നു ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കുവൈറ്റിന് പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്ന് 3300 ൽ അധികം പേര് പങ്കെടുത്തു 
ഇസ്ലാമിക വിഷയങ്ങളെ അധികരിച്ചു സ്റ്റേജിൽ നടത്തിയ ക്വിസ് അഹമ്മദ് കല്ലായി നിയന്ത്രിച്ചു , സ്റ്റാറ്റസ് മത്സര റിപ്പോർട്ട്‌ മൾട്ടി മീഡിയ സഹായത്തോടെ സജ്ബീർ കാപ്പാട് അവതരിപ്പിച്ചു , ഫൈസൽ തിരൂർ ( സോഷ്യൽ മീഡിയ ) നയീം കാതിരി ( ഡിസൈൻ & മീഡിയ ) , 13696 പേരുടെ ക്വാളിഫൈഡ് എന്ററിക്ക് പുറമെ ആയിരക്കണക്കിന് പേര് സ്റ്റാറ്റസ് വെച്ച് പരിപാടിക്ക് പൂർണ സഹകരണം അറിയിച്ചിരുന്നു. സലീം അബ്ബാസ് മദ്ഹ് ഗാന മത്സരം ഏകോപിപ്പിച്ചു. മദ്ഹ് ഗാന മത്സരത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ മദ്ഹ്ഗാന മത്സരത്തിൽ റിഫ ഫാത്തിമ മുഹമ്മദ് നസീഹ് ഷാ മുഹമ്മദ് ഫൈസാൻഎന്നിവർ വിജയികളായി മദ്ഹ് ഗാനം, ദഫ് മുട്ട് എന്നിവ പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് കുളിർമയേകി. 
ഇസ്മായിൽ അബുഹലീഫ, അബ്ദുൽ അസീസ് മഹ്ബൂല ( വളണ്ടീയർ കോർ ) എം. കെ.നിയാദ് ( അഡ്മിൻ ) അബ്ദുൽ ലത്തീഫ് ഷാദിയ, സലീം പി. പി. പി, സാബിർ ഖൈത്താൻ , മഹമൂദ് പെരുമ്പഷാഫി ഷാജഹാൻ അബ്ബാസിയ, മുസ്തഫ സിറ്റി എന്നിവർ ഉൾപ്പെടെ പതിനഞ്ച് ബ്രാഞ്ചുകളിൽ നിന്നുള്ള നേതാക്കൾ വിവിധ സെക്ഷൻ നിയന്ത്രിച്ചു.
'ഇഷ്‌ഖേ റസൂൽ' പഠനവേദി കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം, ഉദ്ഘാടനം ചെയ്തു ഈസ്സ സാൽമിയ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. മത കാര്യം വിഭാഗം കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ സംസം റഷീദ് സ്വാഗതം പറഞ്ഞു. പ്രവാചക സ്നേഹത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അവതരണങ്ങളും കലാപരിപാടികളും സദസ്സിനെ മനോഹരമാക്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.. കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം. ഇക്ബാൽ, ട്രഷറർ മുനീർ കുനിയ , കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സി. റഫീഖ്, ഒ. പി. ശറഫുദ്ധീൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദി പറഞ്ഞു.

Related News