ഇൻഫോക് റീജിയണൽ കുടുംബ സംഗമം "ജഹ്‌റ ഫെസ്റ്റ് 2025" സംഘടിപ്പിച്ചു.

  • 01/09/2025


കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ജഹ്‌റ റീജിയണൽ കമ്മിറ്റി, അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമായി "ജഹ്‌റ ഫെസ്റ്റ് 2025" എന്ന പേരിൽ വർണ്ണാഭമായ സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.

ഓഗസ്റ്റ് 29 വെള്ളിയാഴ്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന ജഹ്‌റ ഫെസ്റ്റ് ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, ജഹ്‌റ റീജിയണൽ കൺവീനർ ഹിമ ഷിബു, റീജിയണൽ ട്രഷറർ അൻസമോൾ എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ ഇൻഫോക് ജഹ്‌റ റീജിയണൽ ജോയിന്റ് സെക്രട്ടറി മിനി സാമുവൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ദയാന ജോൺ നന്ദിയും പറഞ്ഞു.

ഇൻഫോക് അംഗങ്ങളും കുട്ടികളും ഒരുക്കിയ സംഗീത, നൃത്ത പരിപാടികൾ ഫെസ്റ്റിന്റെ മുഖ്യ ആകർഷണം ആയിരുന്നു. സന്തോഷവും ഒത്തൊരുമയും നിറഞ്ഞ അവിസ്മരണീയമായ സായാഹ്നമാണ് പരിപാടി സമ്മാനിച്ചത്. ജഹ്‌റ ഫെസ്റ്റ് 2025 വൻ വിജയമാക്കിത്തീർത്ത എല്ലാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ഇൻഫോക് ജഹ്‌റ റീജിയണൽ കമ്മിറ്റി ഹൃദയംഗമമായ നന്ദി അറിയിച്ചു.

Related News