റവ. ഫാ. മത്തായി സക്കറിയായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി

  • 01/09/2025



കുവൈറ്റ് : വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷൻ 2025 നും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദീകനും, ഭദ്രാസന കൗൺസിലംഗവും, മികച്ച വാഗ്മിയുമായ റവ. ഫാ. മത്തായി സക്കറിയായ്ക്ക് കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

ഇടവക സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ഇടവക സെക്രട്ടറി ജേക്കബ് റോയ്, കൺവൻഷൻ കൺവീനർ തോമസ് മാത്യു കെ., ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

2025 സെപ്തംബർ 1 മുതൽ 6 വരെയുള്ള തീയതികളിൽ വൈകുന്നേരം 6.30 മുതൽ കൺവെൻഷനും, 7-‍ാം തീയതി വൈകുന്നേരം എട്ടു നോമ്പ്‌ വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.

Related News