ഫ്യൂചേർ ഐ തിയേറ്റർ ട്രെഷറർ Dr.പ്രമോദ് മേനോന് യാത്രയയപ്പു നൽകി

  • 03/09/2025



കുവൈറ്റ് സിറ്റി : ജോലി സംബന്‌ധമായി യുക്കെയിലേക്ക് താമസം മാറുന്ന ഫ്യൂചേർ ഐ തിയേറ്റർ ട്രെഷറർ Dr. പ്രമോദ് മേനോന് ഫ്യൂചേർ ഐ കുടുംബാംഗങ്ങൾ യാത്രയയപ്പു നൽകി.
ഓഗസ്റ്റ് 30 തിയ്യതി മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സന്തോഷ് കുട്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതം പറഞ്ഞ യോഗത്തിൽ രക്ഷാധികാരി ഷമേജ് കുമാർ, രമ്യ രതീഷ് തുടങ്ങി മറ്റു ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

സംഘടനയുടെ പുതിയ ട്രെഷറർ ആയി രാഗേഷ് രാജനെയും, കൾച്ചറൽ സെക്രട്ടറി ആയി റിയാസ് സലിം നെയും യോഗം തിരഞ്ഞെടുക്കുകയൂം, അതോടൊപ്പം പുതിയ നാടകത്തെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. 

Related News