കെ. കെ. എം. എ അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു

  • 04/09/2025


കുവൈത്ത് : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആദരിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ബദ് രിയ മദ്രസ ഓഡിറ്റോറിയത്തിൽ ചെയ്യ് രക്ഷാധികാരി പി.കെ. അക്ബർ സിദ്ധീഖ് ഉൽഘാടനം ചെയ്തു. കെ. കെ. എം. എ ജില്ല പ്രസിഡണ്ട് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. 140 വിദ്യാർത്ഥികൾക്കുള്ള മെമെൻ്റെ | വിതരണം ചെയ്തു. സൈക്കോളജിസ്റ്റ് ഗഫൂർത്തിക്കോടി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. പ്രമുഖ എഴുത്തുകാരൻ നജീബ് മൂടാടി മുഖ്യ പ്രഭാഷണം നടത്തി, ഖുർആൻ മനപാഠമാക്കിയ ഹാഫിള് ഇഹ്സാൻ അഹമ്മദിനെ മഹനീയ സദസ്സിൽ വെച്ച് ആദരിച്ചു.  
സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളെ വിവരിച്ചു കൊണ്ട് മുഖ്യ രക്ഷധികാരി കെ. സിദ്ധീഖ് കൂട്ടുമുഖം സംസാരിച്ചു, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ - കെ. കെ. എം. എ. കേന്ദ്ര വൈസ് പ്രസിഡന്റ്‌ എച്ച് എ ഗഫൂർ - കേരള സംസ്ഥാന പ്രസിഡണ്ട് കെ.കെ. അബ്ദുളള ' സെക്രട്ടറി റസാഖ് മേലടി അലിക്കുട്ടി ഹാജി- ബഷീർ അമേത്ത് 'ഇസ് ഹാഖ് 'കണ്ണൂർ. അബ്ദുസലാം മലപ്പുറം, സോണൽ വൈസ് പ്രസിഡന്റ്‌ ജാഫർ , അഹമ്മദി സോണൽ വൈസ് പ്രസിഡണ്ട്‌ നാസർ , ഡോക്ടർ ഷാഹിന ജാഫർ പ്രസംഗിച്ചു. ആർവി അബ്ദുൽ ഹമീദ് മൗലവി പ്രാർത്ഥന നടത്തി. യു.എ. ബക്കർ സ്വാഗതവും 'കുട്ട്യാലി ഹാജി നന്ദിയും പറഞ്ഞു സലീം അറക്കൽ- മാമുക്കായ - മജീദ് കളത്തിൽ ' ഹാഷിം തങ്ങൾ -എം കെ അബ്ദുറഹ്മാൻ മമ്മൂട്ടി സി.വി.യൂസഫ് നേതൃത്വം നൽകി.

Related News