സം​രം​ഭ​കർക്ക് പുതിയ ദിശാബോധം നൽകി ബിസിനസ് കോൺക്ലേവ്

  • 07/09/2025



കു​വൈ​ത്ത് സി​റ്റി: വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾക്ക് പ്രോ​ത്സാ​ഹനവും സം​രം​ഭ​കർക്ക് പുതിയ ദിശാബോധവും നൽകി യൂത്ത് ഇന്ത്യ കുവൈത്ത് ‘ബി​സി​ന​സ് കോ​ൺ​ക്ലേ​വ്’. ഫർവാനിയ ക്രൗ​ൺ പ്ലാ​സ​യി​ൽ നടന്ന കോൺക്ലേവ് സം​രം​ഭ​ക​രും പ്ര​ഫ​ഷ​ണ​ലു​ക​ളും ഒ​രു​മിച്ച വേ​ദി​യാ​യി മാറി.
വ്യ​വ​സാ​യ രം​ഗ​ത്തെ ന​വീ​ന സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തൽ, സം​രം​ഭ​ക​രെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കൽ, ബിസിനസ് വി​ജ​യ​ഗാ​ഥ​ക​ൾ പ​ങ്കു​വെ​ക്കൽ തുടങ്ങി വ്യത്യസ്തമായ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി. പാ​ന​ൽ ച​ർ​ച്ച​, നെ​റ്റ്‌​വ​ർ​ക്കി​ങ് സെ​ഷ​നു​ക​ൾ, എ​ത്തി​ക്ക​ൽ ബി​സി​ന​സ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ, ശ​രീ​അ ഫി​ഖ്ഹ് ഡെ​സ്ക്, സം​രം​ഭ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ബി​സി​ന​സ് നി​യ​മ​ങ്ങ​ൾ അറിയാനുള്ള വേദി, വി​ദ​ഗ്ധ​രു​ടെ സം​വാ​ദ​ങ്ങ​ൾ എന്നിവയും നടന്നു. ബിസിനസ്, സംരംഭ രംഗത്തുള്ളവരും പൊതു സമൂഹത്തിൽ നിന്നുള്ളവരുമായ നിരവധി പേർ കോൺക്ലേവിന്റെ ഭാഗമായി.
എ. മുഹമ്മദ്‌ ഷാഫി (മാനേജിങ് ഡയറക്ടർ മിനാർ ഗ്രൂപ്പ്), ഡോ. അൻവർ അമീൻ ചേലാട്ട് (മാനേജിങ് ഡയറക്ടർ, റിജൻസി ഗ്രൂപ്പ്), പി.സി. മുസ്തഫ (ചെയർമാൻ ആൻഡ് ഗ്ലോബൽ സി.ഇ.ഒ ഐഡി ഫ്രഷ്), മാത്യു ജോസഫ് (സി.ഒ.ഒ ആൻഡ് കോ-ഫൗണ്ടർ ഫ്രഷ് ടു ഹോം), റിയാസ് ഹക്കീം (ഇമോഷനൽ സെയിൽസ് കോച്ച്), റമീസ് അലി (സി.ഇ.ഒ ആൻഡ് കോ-ഫൗണ്ടർ, ഇന്റർവെൽ ലേണിങ്), മറിയം വിധു വിജയൻ (സി.ഇ.ഒ ആൻഡ് കോ-ഫൗണ്ടർ ക്രിക് ആപ്പ്), ഡോ.നിഷാദ് (​​പ്രൊജക്ട് ഡയറക്ടർ പീപ്പിൾസ് ഫൗണ്ടേഷൻ), നസ്റുദ്ധീൻ (ഡയറക്ടർ ദി റെസ്റ്റോമാസ്റ്റർ), റഷീദ് തക്കാര (പ്രസിഡന്റ് കിറ), ഷബീർ മണ്ടോളി (പ്രസിഡന്റ് റോക്), എൻ.വി.മുഹമ്മദ്‌ ആസിഫ് (ജനറൽ മാനേജർ ഫരീജ് ജനറൽ മാനേജർ ഫ്രീജ് സ്വാലെ), ഫൈസൽ മഞ്ചേരി, ഷഫീഖ് സി പി (ഫൗണ്ടർ എത്തിക് ബി അഡ്വൈസറി), നിയാസ് ഇസ്ലാഹി, ഖലീൽ റഹ്മാൻ എന്നിവർ വിവിധ സെഷനുകളിൽ പ​ങ്കെടുത്തു.
സമാപന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, മാഗോ ഹൈപ്പർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ്, മുഹമ്മദ് അലി ഒ.പി, അനസ് ഖാലിദ് ഖലീഫ അൽ ഖലീഫ, മുസ്തഫ കാരി, മിലൻ ജലീൽ, അബ്ദുൽ ലത്തീഫ്, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം കൺവീനർ മഹനാസ് മുസ്തഫ സ്വാഗതവും കെ.വി.ഫൈസൽ നന്ദിയും പറഞ്ഞു.

Related News