കുവൈറ്റ്‌ കെഎംസിസി സംസ്ഥാന മതകാര്യ സമിതി പ്രവാചകപ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു

  • 08/09/2025


കുവൈറ്റ്‌ കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ ഫർവ്വാനിയ കെഎംസിസി ഹാളിൽ വെച്ച്, *ഞാനറിഞ്ഞറസൂൽ അനുഭവങ്ങൾ കഥ പറയുന്നു*പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു, കെഎംസിസി സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്‌ബാൽ മാവിലാടത്തിന്റെ അദ്യക്ഷതയിൽ കെഎംസിസി സംസ്ഥാന ഉപാദ്യക്ഷൻ സയ്യിദ് റഹൂഫ് മഷ്ഹൂർ തങ്ങൾ ഉത്ഘാടനം ചെയ്തു, അഷ്‌റഫ്‌ ദാരിമി വിശയാവതരണംനടത്തി.അബ്ദുൽ ഹകീം അഹ്സനി, താഹിർ വാഫി, അഷ്‌റഫ്‌ ദാരിമി പ്രവാചകകീർത്തനകാവ്യാ ലാപനംനടത്തി, ഹബീബ് മുറ്റിച്ചൂർ, അലി കണ്ണൂർ,മുഹമ്മദ്‌ റംദാൻ, ഫൈസൽനാദാപുരം, ഷാഫി ആലിക്കൽ, താഹിർ വാഫി. ഫാറൂഖ് തെക്കക്കാട്, ഹസ്സൻ ബല്ല, മദ്ഹ് ഗീതം ആലപിച്ചു, സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,സഹഭാര വാഹികളായ ഫാറൂഖ് ഹമദാനി, എം ആർ നാസർ, ശാഹുൽ ബേപ്പൂർ സലാം ചെട്ടിപ്പടി, ബഷീർ ബാത്ത,കെ കെ പി ഉമ്മർ കുട്ടി,ജില്ലാ നേതാക്കളായ, റസാക് അയ്യൂർ, അസീസ് തിക്കോടി, അജ്മൽ വേങ്ങര, ആശംസകൾ നേർന്നു,മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾക്ക് കുവൈറ്റ്‌ കെഎംസിസി ഒരുക്കിയ സ്വീകരണ പരിപാടിയിൽ മികച്ച പ്രചരണ പരിപാടി നടത്തിയതിനു പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തി നു പബ്ലിസിറ്റി വിഭാഗം ഏർപ്പെടുത്തിയ അവാർഡ് കെഎംസിസി സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി സമ്മാനിച്ചു, കാസർഗോഡ് ജില്ലാകമ്മറ്റിയുടെറബീഹ് ബ്രോഷർ, ദ്വൈ മാസ പഠനവേദി എന്നിവ യുടെ പ്രകാശനവും, സംസ്ഥാന മതകാര്യ സമിതിയുടെ റബീഹ് ബുള്ളറ്റിനും റഹൂഫ് മഷ് ഹൂർ തങ്ങൾ നിർവ്വഹിച്ചു.
താഹിർ വാഫി ഖിറാ അത്ത് അവതരിപ്പിച്ചു, സംസ്ഥാന മതകാര്യ സമിതി ജനറൽ കാൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതംവും, കൺവീനർ യഹ്‌യഖാൻ വാവാട് നന്ദിയും പറഞ്ഞു

Related News