കെകെ ഐസി അബ്ബാസിയ മദ്രസ ഓറിയന്റേഷൻ സംഘടിപ്പിച്ചു

  • 08/09/2025



അബ്ബാസിയ : കുവൈത്ത് മതകാര്യ വകുപ്പിൻറെ മേൽനോട്ടത്തിൽ
കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ ബോർഡിൻറെ കീഴില്‍ പ്രവർത്തിക്കുന്ന അബ്ബാസിയ മദ്രസ റിഹാബ് ദാറുല്‍ ഖുർആനിൽ വെച്ച് അൽ ബിദായ ഓറിയന്റെഷൻ ഡെ സംഘടിപ്പിച്ചു.

മദ്രാസ്സ പിടിഎ പ്രസിഡന്റ് ജംഷീർ നിലമ്പുർ അധ്യക്ഷതയിൽ നടന്ന പരിപാടി കേന്ദ്ര വിദ്യഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ്നരക്കോട് ഉദ്ഘാടനം നിർവഹിച്ചു.

ഹൃസ്വ സന്ദർശനാർത്ഥം നാട്ടിൽ നിന്ന് അതിഥിയായി എത്തിയ വിസ്‌ഡം
യൂത്ത്സംസ്ഥാനഎക്സിക്യൂട്ടീവ്മെമ്പർ അനസ്കൊല്ലം ഉൽബോധനം നിർവഹിച്ചു . 


അധ്യയനവർഷത്തിൽ ശ്രദ്ധിക്കേണ്ട മദ്രസ സംബന്ധമായ കാര്യങ്ങൾമദ്റസ പ്രധാന അദ്ധ്യാപകൻ സമീർ മദനി കൊച്ചി
വിശദീകരിച്ചു.

കേന്ദ്ര ക്രിയേറ്റിവിറ്റി സെക്രട്ടറി അഷ്‌റഫ് ഏകരൂൽ ആശംസ പ്രഭാഷണം നടത്തി.

വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി മെറ്റീരിയൽസ് മദ്രസ അഡ്മിൻ മാരായ. ശാഹുൽ ,‍ ഫൈറൂസ് എന്നിവർ വിതരണം ചെയ്തു.

രക്ഷിതാക്കൾ ,അദ്ധ്യാപകർ ,യൂണിറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിമാർ ,പിടിഎ ,എംടിഎ പ്രതിനിധികൾ സംബന്ധിച്ചു ,

യാസിർ അൻസാരി സ്വാഗതവും നൗഫൽ സ്വലാഹി നന്ദി യും പറഞ്ഞു.

Related News