ഇടുക്കി അസോസിയേഷൻ കുവൈറ്റ് വിപുലമായ ഓണാഘോഷം നടത്തി

  • 08/09/2025

 

കുവൈറ്റ്: “ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം“ എന്ന പേരിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK) ആഭിമുഖ്യത്തിൽ Zumruda പാലസ് ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം കേരളത്തിന്റെ ഐക്യവും സാംസ്കാരിക സമ്പത്തും വിളിച്ചോതുന്ന വേദിയായി.
 IAK ജനറൽ സെക്രട്ടറി ജോമോൻ പി ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. കുവൈറ്റിലെ സാമൂഹിക പ്രവർത്തക Hadeel Al Bukrais ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് IAK പ്രസിഡന്റ് ബിനു ആഗ്നൽ ജോസ് സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചുകൊണ്ട് എല്ലാവരെയും അഭിസംബോധന ചെയ്തു.
ജോയ് അലുക്കാസ് കൺട്രി ഹെഡ് ഷിബിൻ പുതിയേടത്ത്, പാഡ്ര ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജർ ഡയന അബുഷബാബ്,BEC എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, ഓണം കൺവീനർ ഷിജു ബാബു, വിമൻസ്ഫോറം ചെയർപേഴ്സൺ ഭവ്യ അനൂപ്, അഡ്വൈസറി ബോർഡ് ചെയർമാൻ എബിൻ തോമസ് എന്നിവർ ഓണാശംസകൾ അറിയിച്ചു.
കലാപരിപാടികളുടെ ഭാഗമായി പ്രശസ്ത ആർട്ടിസ്റ്റ് രെഞ്ചു ചാലക്കുടി, കുവൈറ്റിലെ പ്രമുഖ ഗായകൻ മുബാറക് അൽ റഷീദ് എന്നിവരുടെ പ്രകടനങ്ങൾ ആഘോഷത്തിന് മാറ്റ് കൂട്ടി. അസോസിയേഷൻ അംഗങ്ങളും കുടുംബങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ദിനാഘോഷത്തെ നിറങ്ങളാൽ സമ്പന്നമാക്കി.
എക്സിക്യൂട്ടീവ് കമ്മിറ്റിയും വിമൻസ് ഫോറം എക്സിക്യൂട്ടീവ്അംഗങ്ങളും ഓണം കമ്മിറ്റിയും ഒത്തൊരുമിച്ചു പരിപാടികൾ ക്രമീകരിച്ചു. ഓണാസദ്യയും ഉണ്ടായിരുന്നു. 
പരിപാടിയുടെ സമാപന ഘട്ടത്തിൽ ട്രഷറർ ബിജു ജോസ് എല്ലാവർക്കും നന്ദി അറിയിച്ചു.

Related News