കെ.കെ.ഐ.സി.മദ്രസ്സ ടീച്ചേർസ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

  • 11/09/2025



കുവൈറ്റ് മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയും കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തോടെയും മൂന്ന് പതിറ്റാണ്ടിലേറെയായി കുവൈത്തിൽ പ്രവർത്തിച്ചു വരുന്ന അബ്ബാസിയ, സാൽമിയ,ഫഹാഹീൽ,ഫർവാനായ ,ജഹ്റ എന്നീ മദ്രസ്സകളിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് കബ്ദ് റിസോർട്ടിൽ പ്രത്യേകം സജ്ജീകരിച്ച വെന്യുവിൽ അധ്യാപക ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. 

ട്രൈനിങ്ങിനായി നാട്ടിൽ നിന്നും എത്തിയ വിസ്‌ഡം എഡ്യുക്കേഷൻ ബോർഡ് മെമ്പറും, പ്രീ പ്രൈമറി മദ്രസ്സ (ബഹ്ജ) ഡയറക്ടറുമായ ഡോക്ടർ ഷിയാസ് സ്വലാഹി ട്രെയിനിങ് ക്യാമ്പിന് നേതൃത്വം നൽകി. 

കെ. കെ. ഐ.സി. ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂറിന്റെ അധ്യക്ഷതയിൽ നടന്ന ട്രെയിനിങ് ക്യാമ്പ് സെന്റർ ആക്റ്റിങ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് ഉത്ഘാടനം നിർവഹിച്ചു. 

കെ.കെ.ഐ.സി. എഡ്യൂക്കേഷൻ സെക്രെട്ടറി അബ്ദുൽ അസീസ് നരക്കോട് ആമുഖ ഭാഷണം നടത്തി.

Related News