കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) പൊന്നോണം -2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

  • 16/09/2025

കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) പൊന്നോണം -2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 11-12 തിയ്യതികളിലായി കബ്ദ് ശാലയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് ജിനേഷ് ജോസ് അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ സുകുമാരൻ കെജി സ്വാഗതം ചെയ്ത പരിപാടിയിൽ വനിതാ വേദി കൺവീർ ഷീജ സജി, വൈസ് പ്രസിഡണ്ട് അജേഷ് സെബാസ്റ്റ്യൻ, അഡ്വൈസറി മെമ്പർ മിനി കൃഷ്ണ, സാമൂഹിക പ്രവർത്തകൻ പിഎം നായർ വോയിസ് കുവൈറ്റ് ചെയർമാൻ വിഎം വിനു പ്രോഗ്രാം ജോയിന്റ് കൺവീനർ സിബി എല്ലിൽ, സനീഷ് മാത്യു, ജസ്റ്റിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. മാവേലി, താലപ്പൊലി, പുലിക്കളി, ചെണ്ടമേളം എന്നിവയോടുകൂടിയ ഘോഷയാത്രയും വിവിധ മത്സരങ്ങളും വർണാഭമായ വിവിധ നാടൻ കലാപരിപാടികളും വിഭവസമൃദമായ സദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിവിധ ജില്ലാ അസ്സോസിയേഷനുകളുടെ പ്രതിനിധികളും KWA മെമ്പർമാരുമടക്കം 200 ഓളം ആളുകൾ പങ്കെടുത്ത ഓണാഘോഷത്തിന് ട്രെഷറർ ഷൈൻ ബാബു നന്ദി അറിയിച്ചു. രണ്ടുദിവസം മായി നടന്ന ഓണാഘോഷത്തിന് ലിബിൻ വിഎസ്, ഷിനോജ് ഫിലിപ്പ്, ഷിബു മാത്യു,രാജേഷ്, മഞ്ജുഷ, മൻസൂർ, ഷിജി ജോസഫ്, സിന്ധു മധു, അനിൽ എന്നിവർ നേതൃത്വം നൽകി.

Related News