ഓണം കളറാക്കി തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ (TKPA) ന്റെ തണൽ പൊന്നോണം 2K25

  • 17/09/2025



തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ (TKPA) അണിയിച്ചൊരുക്കിയ *തണൽ പൊന്നോണം 2025* ഓണാഘോഷം സെപ്റ്റംബർ 12 വെള്ളിയാഴ്ച്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ വച്ച് അരങ്ങേറി.

തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ (TKPA)പ്രസിഡന്റ്‌ അജ്മൽ വേങ്ങരയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക 
പ്രവർത്തകൻ *നാസ്സർ മാനു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് വയനാടിന് തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ (TKPA) ഒരുക്കിയ തണൽ സ്നേഹവീടിന്റെ* താക്കോൽദാന കർമ്മവും ആ വേദിയിൽ വെച്ച് നടത്തുകയുണ്ടായി..!!
    വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ഷാനവാസ്‌ ബഷീർ സ്വാഗതം പറഞ്ഞ യോഗത്തിൽ,രക്ഷാധികാരി താഹ ചേറ്റുവ, ജനറൽ സെക്രട്ടറി ആര്യ നിഷാന്ത്, അഡ്വൈസറി ബോർഡ് അംഗവും പ്രോഗ്രാം കോർഡിനേറ്ററുമായ ജിനു കെ വി, എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വൈസറി ബോർഡ് അംഗം ഇട്ടിച്ചൻ ആന്റണി (മഹാബലി), മീഡിയ കോർഡിനേറ്റർ സലിം സിറ്റി. ട്രഷറർ അനന്തപത്മനാഭൻ, ജോയിന്റ് ട്രഷറർ ഹൈദർ ഷാനിഫ്, ജോയിന്റ് സെക്രട്ടറി രതിക, ചാരിറ്റി കോർഡിനേറ്റർ നസീമ, അബ്ബാസിയ -ഫഹഹീൽ സാൽമിയ- യൂണിറ്റിലെ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

 *ഗായകൻ പട്ടുറുമാൽ മുത്തുവും, പിന്നണി ഗായകൻ ഷാനിഫ് ഇസ്സ* കുവൈറ്റിന്റെ വാനമ്പാടികൾ *അർച്ചന സജി, ഹുസ്ന അനീസ്* എന്നിവരും ചേർന്ന് നടത്തിയ ഗാനമേളയും.  
കൂടാതെ ഫ്ലവേഴ്സ് ചാനലിൽ കുവൈറ്റിൽ നിന്ന് പോയ *കുട്ടി പട്ടാളത്തിന്റെ DK ഡാൻസ്, ജ്വാല, പൊലിക* തുടങ്ങിയ പ്രമുഖ ഗ്രൂപ്പുകളുടെ കലാപരിപാടികളും, തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന *അമ്മയ്ക്കൊരുമ്മ* ഷോർട്ട് ഫിലിമും *സാൽമിയ-അബ്ബാസിയ- ഫഹാഹീൽ യൂണീറ്റ്* അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, ഡാൻസ്, പാട്ടുകൾ തുടങ്ങിയ പ്രോഗ്രാമുകളും ഉണ്ടായിരുന്നു..!!

  500 പേരോളം ആളുകൾക്കായി ഒരുക്കിയ ഓണസദ്യയും കൂടി ആയപ്പോൾ ഈ വർഷത്തെ തണൽ പൊന്നോണം 2k25 വളരെ മനോഹരമായ ഒരു വേദിയായി മാറി.

ഉച്ചകഴിഞ്ഞ് നടന്ന സാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി ചെണ്ടമേളവും,40 ഓളം നാരികളുടെ താലപ്പൊലിയെതിരേപ്പോടും കൂടി മഹാബലി എഴുന്നെള്ളത്തും നടന്നു. ഓണസമ്മാന കൂപ്പൺ നറുക്കെടുപ്പും ഈ വേദിയിൽ നടത്തി.

*തണൽ പൊന്നോണം 2k25 മെഗാ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുവൈറ്റ്‌ പ്രവാസികൾക്കും, സ്പോൺസർമാർക്കും, സപ്പോർട്ട് ചെയ്തവർക്കും നന്ദി പറഞ്ഞുകൊണ്ട് പാട്ടും ഡാൻസും മറ്റു വിവിധയിനം കലാപരിപാടികളും കൊണ്ട് വർണശബളമായ തണൽ പൊന്നോണം 2k25 ന്റെ നിറഞ്ഞ സദസ്സിന് വിരാമം ഇട്ടു.*

Related News