"നോർക്ക പ്രവാസി ക്ഷേമ പദ്ധതികളും , നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും" വെബിനാർ 20ന്

  • 18/09/2025



കുവൈറ്റ് സിറ്റി: കേരള സർക്കാർ നോർക്ക പ്രവാസി ക്ഷേമ പദ്ധതികളും , നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും എന്ന വിഷയത്തിൽ വെബിനാർ ഫിറ കുവൈറ്റ് ( FIRA KUWAIT -- Federation of Indian Registered Associations Kuwait)സൂം പ്ലാറ്റ് ഫോമിൽ ( Zoom)
2025 സെപ്തംബർ 20 ന് ശനിയാഴ്ച രാത്രി കുവൈറ്റ് സമയം 7 ന്സം19:17:55ഘടിപ്പിക്കുന്നു.
നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അജിത് കോളശ്ശേരി വിഷയാവതരണം നടത്തും. കുവൈറ്റിലെ എല്ലാ പ്രവാസി മലയാളികൾക്കും, സംഘടന ഭാരവാഹികൾക്കും ഈ മീറ്റിംഗിൽ പങ്കെടുത്ത് കേരള സർക്കാർ പുതിയതായി നടപ്പിലാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് , പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയെ സംബന്ധിച്ച് വിശദമായി മനസ്സിലാക്കാമെന്ന് ഫിറ ഭാരവാഹികളായ ബാബു ഫ്രാൻസീസ് (ലോക കേരള സഭ പ്രതിനിധി), ചാൾസ് പി ജോർജ്,ഷൈജിത് കെ, ബിജു സ്റ്റീഫൻ, ബത്താർ വൈക്കം എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.


Related News