സാരഥി കുവൈറ്റ്: 171-ാം ശ്രീനാരായണഗുരു ജയന്തിയും ഓണവും വിപുലമായി ആഘോഷിച്ചു

  • 20/09/2025




കുവൈറ്റ്: കുവൈറ്റിലെ ശ്രീ നാരായണീയരുടെ കൂട്ടായ്മ യായ സാരഥി കുവൈറ്റ്‌ 171-ാം ശ്രീ നാരായണഗുരു ജയന്തിയും ഓണവും സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.

 സെപ്റ്റംബർ 12 നു അബ്ബാസിയയിലെ യൂണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങുകൾക്ക്, സാരഥി റിഗ്ഗയ് യൂണിറ്റിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. താലപൊലിയുടെ അകമ്പടിയോടെ മാവേലി യെയും വിശിഷ്ടാതിഥികളെയും സ്വീകരിച്ചു
 
 ചടങ്ങുകളുടെ ഔപചാരിക ഉത്ഘാടനം BEC CEO ശ്രീ മാത്യൂസ് വർഗീസ് നിർവഹിച്ചു.
ഗുരുജയന്തിയുടെയും ഓണത്തിന്റെയും സന്ദേശങ്ങൾ പങ്കുവെച്ച് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗം ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതത്തിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു. 


സാരഥി പ്രസിഡന്റ് ജിതേഷ് എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ, IBPC ജനറൽ സെക്രട്ടറിയും സാരഥി ഉപദേശക സമിതി അംഗവുമായ സുരേഷ് കെ. പി,വനിതാ വേദി ചെയർപേഴ്സൺ ബിജി അജിത്കുമാർ, സാരഥി ട്രസ്റ്റ്‌ ചെയർമാൻ ജിതിൻ ദാസ്, ബില്ലവ സംഘം പ്രസിഡന്റ് അമർനാഥ് സുവർണ, എന്നിവർ ആശംസകൾ നേർന്നു. 

SCFE (സാരഥി സെന്റർ ഫോർ എക്സ്ല്ലൻസ്‌ )യും Tech Learning Solutions എന്ന സ്ഥാപനവുമായി ചേർന്ന് നടത്തിയ AI & Robotics കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ, സാരഥി വേദി നടത്തിയ റീൽസ്, ഷോർട് ഫിലിം മത്സരങ്ങളിൽ വിജയിച്ചവർകുള്ള ട്രോഫികൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.

പ്രോഗ്രാം കൺവീനർ ഷാജി ശ്രീധരൻ സ്വാഗതവും, ട്രഷറർ അനിൽ ശിവരാമൻ നന്ദിയും രേഖപ്പെടുത്തി ഗുരുജയന്തിയുടെയും ഓണത്തിന്റെയും ഗൃഹാതുരത്വം നിലനിന്ന അവതരണ ശൈലിയിൽ 
അവതാരക പൗർണ്ണമി സംഗീത് പരിപാടിയുടെ ഊർജം ഉടനീളം നിലനിർത്തി.


 ശ്രീനാരായണഗുരുവിന്റെ സുവിശാലമായ ദർശനം പങ്കുവെച്ച് ശ്രീ ബിജു പുളിക്കലേടത്ത്
 • “ഗുരുവിന്റെ ഏക ലോകദർശന ശതാബ്ദികൾ” എന്ന വിഷയത്തേ ആസ്പദമാക്കി പ്രഭാഷണം നടത്തി. 

 1500-ലധികം പേര് പങ്കെടുത്ത വിഭവസമൃദ്ധമായ സദ്യയും സാരഥിയുടെ വിവിധപ്രാദേശിക സമിതികൾ അവതരിപ്പിച്ച നയനാനന്ദകരമായ കലാപരിപാടികളും ആഘോഷങ്ങൾക്കു നിറം പകർന്നു.

സെപ്റ്റംബർ 13 നു കാലത്ത് അബ്ബാസിയ എവർ ഗ്രീൻ ഹാളിൽ "കുട്ടികളുടെ ഗുരുദേവൻ "എന്ന വിഷയത്തെ ആസ്പദമാക്കി ബിജു പുളിക്കലേടത്ത് സാരഥി ഗുരുകുലം കുട്ടികളുമായി സംവദിച്ചു. 

സെപ്റ്റംബർ 13 നു വൈകുന്നേരം ഫഹാഹീൽ വേദാസ് ഹാളിൽ "ആത്മ സാക്ഷത്കാരത്തിന്റെ ഗുരു പാഠങ്ങൾ" എന്ന വിഷയത്തിലും സെപ്റ്റംബർ 14 നു സാൽമിയ ഹാർമണി ഹാളിൽ "ഭാവബ്ധിയുടെ നാവികനായ ഗുരു "എന്ന വിഷയത്തിലും പ്രഭാഷണം സംഘടിപ്പിച്ചു.

Related News