കുവൈറ്റ് സിറ്റി: നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി നാടകമത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 12ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടന്ന ചെറുനാടകങ്ങളുടെ മത്സരത്തിൽ 13 സംഘങ്ങളുടെ വ്യത്യസ്തയാർന്ന നാടകങ്ങളാണ് അരങ്ങേറിയത്. രാവിലെ കൃത്യം 11ന് തുടങ്ങിയ മത്സരങ്ങൾ വൈകുന്നേരം 8 മണിയോടെ അവസാനിച്ചു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ മത്സരം ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗം ആർ നാഗനാഥൻ ആശംസയറിയിച്ചു സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ്, വൈസ് പ്രസിഡണ്ട് പ്രവീൺ പി വി, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, സാൽമിയ മേഖല സെക്രട്ടറി അൻസാരി കടക്കൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതം ആശംസിച്ച ചടങ്ങിന് സ്വാഗതസംഘം ജനറൽ കൺവീനർ സണ്ണി ഷൈജേഷ് നന്ദി രേഖപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?