മലയാളീസ് മാക്കോ സ്പന്ദനം ഓണാഘോഷം സംഘടിപ്പിച്ചു.

  • 21/09/2025


കുവൈത്ത് സിറ്റി: മലയാളീസ് അസോസിയേഷൻ ആൻഡ് കൾചറൽ ഓർഗനിസേഷൻ സ്പന്ദനം ശ്രാവണ ഇശൽ നിലാവ് 2025. ഈദ് ഓണാഘോഷവും മുഖ്യ അതിഥിയായ മലയാളി കുവൈത്തി വനിത ഫാത്തിമ ഷരീദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മംഗഫിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. റെജികുമാർ (ജ: സെക്ര) സ്വാഗതവും പ്രമുഖ സാമൂഹിക പ്രവർത്തകരായ സത്താർകുന്നിൽ, പി.എം. നായർ, പി. ജി. ബിനു, വസന്തകുമാരി ( പി.ആർ.ഒ ) എന്നിവർ ആശംസകളും നേർന്നു.
തിരുവാതിരക്കളി മറ്റ് വിവിതങ്ങളായ കലാപരിപാടികളും അരങ്ങേറി. നാട്ടിൽ നിന്നും എത്തിയ കലാതിലകം ആര്യ അനിൽ അവതരിപ്പിച്ച ഡാൻസ് പരിപാടിക്ക് മാറ്റു കൂട്ടി. ഓണസദ്യയും ഒരുക്കി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഉത്തമൻ, തുളസിറാണി , സജിനി , ശ്യാം , ഷാജി, ഹനീഫ , സിന്ധുവീണ, മിനി, ജെസ്സി ജോർജ്ജ്, മുസ്തഫ എന്നിവർ പരിപാടി നിയന്ത്രിച്ചു. ട്രെഷറർ സൂസൻ ജോസ് നന്ദി പറഞ്ഞു.


Related News