50+ സീനിയേർസ് വാരിയേർസ് പ്രഥമയോഗം സെപ്റ്റംബർ 28ന് തിരൂറിൽ

  • 22/09/2025

കേരളീയരായ ലോകമെമ്പാടുമുള്ള അമ്പതു വയസു കഴിഞ്ഞ പുരുഷൻമാരേയും, നാല്പത്തിയഞ്ച് വയസ് കഴിഞ്ഞ സ്ത്രീകളേയും ജാതി,മത, രാഷ്ട്രീയ,ലിംഗ, വർണ്ണ ഭേദമില്ലാതെ സോഷ്യൽ മീഡിയ വഴി രൂപീകരിക്കപ്പെട്ട 50+ സീനിയർ വാരിയേർസ് എന്ന സംഘടനയുടെ പ്രഥമ യോഗം സംപ്തംബർ 28 ന് മലപ്പുറം ജില്ലയിലെ തിരൂർ റെയിൽവേ സ്റ്റേഷൻ സമീപത്തുള്ള തിരൂർ ടൂറിസ്റ് ഹോമിൽ വെച്ച് നടത്തുന്നു. ഉച്ചയ്ക്ശേഷം കൃത്യം രണ്ടു മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഒരു മണിക്ക് ഹാളിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

ദീർഘകാലം ജീവിച്ച ഞങ്ങളുടെ ജീവിതാനുഭവങ്ങളിൽനിന്നും ലഭിച്ച പാഠങ്ങളെ അടിസ്ഥാനമാക്കി, അനുഭവം പങ്കുവെക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യാനുള്ള ഒരു സംരംഭമാണ്. 50 നു മുകളിൽ വയസ്സുള്ള മലയാളികൾക്ക് പരസ്പരം കൈകോർത്ത്, ഒറ്റപ്പെടുന്നവർക്ക് മാനസികവും സാമൂഹികവും പിന്തുണ നൽകുക. ജോലിയില്ലാത്തവർക്കും വീടില്ലാത്തവർക്കും, വിവിധ സാഹചര്യങ്ങളിൽ കഷ്ടപ്പെടുന്നവർക്ക് സഹായം നൽകുക. അർഹതപെട്ടവർക്ക് പുനരധിവാസം നടപ്പിലാക്കുക.

നോർക്ക/പ്രവാസി പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള സഹായം. എല്ലാ സഹായങ്ങളും പദ്ധതികളും കൂട്ടായ്മയിൽ നടപ്പിലാക്കുക. അവശരായവർക്കുള്ള കൈത്താങ്ങ്.ചെറുകിട സംരംഭങ്ങൾ തുടങ്ങിയും പരസ്പരം പിന്തുണ നൽകിയും സാമ്പത്തിക സ്വാതന്ത്ര്യം സൃഷ്ടിക്കുക. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന മുതിർന്നവർക്കായി സന്ദർഭോചിത ഗ്രൂപ്പ് യാത്രകൾ സംഘടിപ്പിച്ച് മാനസിക ആശ്വാസം നൽകുക. സാമ്പത്തികമായി സജീവവുമാണെങ്കിലും ഒറ്റപ്പെടുന്നവരെ, മാനസികമായി തകർന്നവരെ മുൻനിരയിലേക്ക്, സന്തോഷപാതയിലേക്ക് നയിക്കുക. തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഹാഷിം മുണ്ടോൻ: 
+91 98959 59648 / +91 88484 21961

അസീസ് കോറാട്:
 +91 86067 84366
+966534362002

Related News