വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് പ്രൊവിന്‍സ് വാര്‍ഷിക പൊതുയോഗം വെള്ളിയാഴ്ച

  • 22/09/2025



കുവൈത്ത്‌സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് പ്രൊവിന്‍സിന്റെ (ഡബ്ലിയു.എം.സി) വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും സെപ്റ്റംബര്‍ 26-ന് (വെള്ളിയാഴ്ച )നടക്കും.സാല്‍വ അല്‍ സമൃദ്ധ ഹാളില്‍ 'ഓണപ്പൊലിമ 2025' എന്ന പേരിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.രാവിലെ 10 മണിക്ക് ഡബ്ലിയു.എം.സി പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, സ്ഥാനാരേഹണവും നടക്കും.11 മണിക്ക് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സംഘടനയുടെ ഗ്ലോബല്‍ ലീഡേഴ്‌സ് പരിപാടിയില്‍
സംബന്ധിക്കും. ശബ്ദാനുകരണ കലാകാരന്‍ ബേസില്‍ ബെന്നി അവതരിപ്പിക്കുന്ന സ്‌റ്റേജ് ഷോ മുഖ്യആകര്‍ഷണമാണ്.കൂടാതെ,വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ 55-രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ്.

Related News