കുവൈറ്റ്‌ കൊല്ലം ഫ്രണ്ട്‌സ് പ്രസിഡന്റ് സജിമോൻ രാമൻകുട്ടിക്ക് യാത്രയയപ്പ് നൽകി

  • 28/09/2025



കുവൈറ്റ്‌ കൊല്ലം ഫ്രണ്ട്‌സ് പ്രസിഡന്റ് സജിമോൻ രാമൻകുട്ടിക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ് സജിമോൻ രാമൻകുട്ടിയുടെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശഅനിൽകുമാർ കല്ലട സ്വാഗതം അറിയിക്കുകയും, രക്ഷാധികാരി അനിൽകുമാർ പുത്തൂർ, ട്രഷറർ ശ്രീകുമാർ ശ്രീധരൻ, വൈസ് പ്രസിഡന്റുമാരായ ഹരികുമാർ, പ്രിൻസി സാവിത്രി, പ്രോഗ്രാം കൺവീനറും, മീഡിയ കോർഡിനേറ്ററുമായ ഷാനവാസ് ബഷീർ, ജോയിന്റ് സെക്രട്ടറി ലൂയിസ് ആൽഡ്രിനും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പ്രസിഡണ്ട് സജിമോന്റെ നിസ്സീമമായ മുൻകാല സംഘടനാ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിക്കുകയും, ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന്‌ ജനറൽ സെക്രട്ടറി, രക്ഷാധികാരി, ട്രഷറർ എന്നിവർ ചേർന്ന്‌ പ്രസിഡന്റിന് കുവൈറ്റ്‌ കൊല്ലം ഫ്രണ്ട്സിന്റെ മൊമെന്റോയും, എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഒരു ചെറിയ സ്നേഹസമ്മാനം കൈമാറുകയും, പൊന്നാട അണിയിക്കുകയും ചെയ്തു. സജിമോൻ രാമൻകുട്ടി മറുപടി പ്രസംഗം നടത്തുകയും, നന്ദി അറിയിക്കുകയും. ശേഷം 8 മണിയോടെ ട്രഷറർ ശ്രീകുമാർ ശ്രീധരൻ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിച്ചുവിടുകയും ചെയ്തു.

പ്രസിഡന്റിന്റെ യാത്രയയപ്പ് ചടങ്ങിൽ കുവൈറ്റ്‌ കൊല്ലം ഫ്രണ്ട്‌സ് അംഗങ്ങളായ 40 തോളം പേര് പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം സാന്നിധ്യത്തിൽ അടുത്ത നമ്മുടെ ജനറൽബോഡി കൂടും വരെയുള്ള പ്രസിഡന്റ് ചുമതലകൾക്കായി ഇട്ടിച്ചൻ ആന്റണിയെ ഭൂരിപക്ഷ പിന്തുണയോടുകൂടി തിരഞ്ഞെടുക്കുകയും ചെയ്തു.

Related News