അഴകായ് ഹബീബി കുവൈറ്റിന്റെ അഴകിൻ പൊന്നോണം

  • 28/09/2025

ഹബീബി കുവൈറ്റ് അഴകിൻ പൊന്നോണം 2k25 വർണ്ണ ശബളമായ രീതിയിൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. വൈസ് പ്രസിഡന്റ് നവാസ് തൃശൂരിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ആസിഫ് തൃശൂർ സ്വാഗതവും രക്ഷാധികാരി അജ്മൽ വേങ്ങര മുഖ്യപ്രഭാഷണവും നടത്തി. കുവൈറ്റിയായ ഫാത്തിമ മുഖ്യ അതിഥിയായിരുന്നു. മുൻ ജോയിൻ സെക്രട്ടറി അജിത്ത് നായരുടെ അനുശോചന ത്തോടുകൂടി പ്രോഗ്രാം ആരംഭിച്ചു.
 ഗ്രൂപ്പ് മെമ്പർമാരുടെ വിവിധതരം മത്സരങ്ങളോടുകൂടിയ പരിപാടിയിൽ കേരളത്തനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ താലപ്പൊലിയോട് കൂടിയ മഹാബലിയുടെ എഴുന്നള്ളത്തും വിസ്മയ കുവൈറ്റിന്റെ ഗാനമേളയും 300 ഓളം പേർക്കുള്ള ഓണസദ്യയും പരിപാടിയുടെ മാറ്റ് കൂട്ടി
 അതോടൊപ്പം ഹബീബി കുവൈറ്റിന്റെ സ്നേഹ സ്പർശനമായ സാന്ത്വനം ഹബീബിയുടെ നേതൃത്വത്തിൽ സ്നേഹതീരം( കല്ലറ, തിരുവനന്തപുരം) എന്ന അനാഥാലയത്തിൽ മുൻ ജോയിൻ സെക്രട്ടറി അജിത്ത് നായരുടെ പേരിൽ അന്നദാനം നടത്തി.
 പ്രോഗ്രാം കോഡിനേറ്റർമാരായ സന്ധ്യാ ലാലിച്ചൻ, ജലീൽ എരുമേലി,ആര്യ നിശാന്ത് ജലീൽ തൃശ്ശൂർ, കബീർ തൃശ്ശൂർ, അൻസാർകൊടുങ്ങല്ലൂർ,സിനാജ്, മുസ്തഫ, അമ്മു,രാജിനി എന്നിവർ ആശംസ അറിയിച്ചു സമാപനയോഗത്തിൽ പ്രവാസി ആയിരിക്കെ തന്നെ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ ടോം കോട്ടയത്തിന് സാന്ദ്വനം ലാലിച്ചൻ സ്നേഹാദരവ് നൽകി ആദരിക്കുകയും, പരിപാടിയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സുധീഷ് തൃശ്ശൂരിന് രാധാമണി സുധാകരൻ മെമ്മോറിയൽട്രോഫി സമ്മാനിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും സമ്മാനങ്ങൾ നൽകുകയും ട്രഷറർ സലിം പൊന്നാനി നന്ദി പറയുകയും 9 മണിയോടുകൂടി പ്രോഗ്രാമിന് സമാപനം കുറിക്കുകയും ചെയ്തു.

Related News