ഇൻഫോക് “അമീരി സ്പെക്ട്രം -2025" ഫ്ലയർ പ്രകാശനം ചെയ്തു

  • 30/09/2025



കുവൈത്ത് സിറ്റി : ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അമീരി റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന “അമീരി സ്പെക്ട്രം -2025" ന്റെ ഔദ്യോഗിക പ്രഖ്യാപനം സാൽമിയ ഉപാസന സെൻ്ററിൽ വെച്ച് നടന്നു. ഇൻഫോക് അമീരി റീജനൽ കൺവീനർ ശരത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ “അമീരി സ്പെക്ട്രം -2025" ഫ്ലയർ, പ്രോഗ്രാം കൺവീനർ മെറീന പൗലോസിന് നൽകി പ്രകാശനം ചെയ്തു. നവംബർ 29 വെളളിയാഴ്ച വൈകുന്നേരം സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് (ISEK) ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാംസ്കാരിക വിരുന്നിൽ ഇൻഫോക്ക് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും.

ഇൻഫോക് കോർ കമ്മിറ്റി അംഗമായ അനീഷ് പൗലോസ്, അമീരി റീജനൽ ഭാരവാഹികളായ ജോളി എബ്രഹാം, ദിവ്യ മോൾ സേവിയർ, ജിപ്സ തോമസ്, പ്രോഗ്രാം കോഡിനേറ്റർ പ്രസീദ് മാമ്മൻ എന്നിവർ ആശംസകൾ നേർന്നു. അമീരി റീജനൽ ജനറൽ സെക്രട്ടറി നിഷ കുര്യൻ സ്വാഗതവും ട്രഷറർ സിനി ഐസക് നന്ദിയും പറഞ്ഞു. 

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വൈശാഖി വിശ്വനാഥ്, അശ്വതി മാത്യു, ജയ്സൺ മാത്യു, ബിജു പീറ്റർ, ഡാലിയ ബിജോയ്, നീതു മരിയ, ജോമോൻ ജോർജ്, സുനിൽജി പ്രകാശൻ, അനീഷ് പി ജോസ്, പാർവതി രാധാകൃഷ്ണൻ, വരുൺ കുര്യൻ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.

Related News