പ്രൗഡ ഗംഭീരമാക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത പ്രൊവിന്‍സ് 'ഓണപ്പൊലിമ 2025'

  • 01/10/2025



കുവൈത്ത്‌സിറ്റി: അറുപതോളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വേള്‍ഡ് മലയാള കൗണ്‍സില്‍ (WMC) കുവൈത്ത് പ്രൊവിന്‍സ് 'ഓണപ്പൊലിമ 2025' എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. റുമൈത്തിയയിലുള്ള അല്‍ സമൃദ്ധ ഹാളില്‍ നടന്ന ആഘോഷപരിപാടി വൈവിധ്യവും ഐക്യവും വിളിച്ചോതുന്നതായിരുന്നു.
വൈവിധ്യമാര്‍ന്ന കലാപരിപാടികളും മികച്ച ജനപങ്കാളിത്തവും പരിപാടിക്ക് വേറിട്ടൊരനുഭവം പകര്‍ന്നു. WMC ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സി. യു. മത്തായി, മിഡില്‍ ഈസ്റ്റ് റീജിയണ്‍ ചെയര്‍മാന്‍ സന്തോഷ് കേട്ടേത്ത് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഈ വര്‍ഷം 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഹരിത് കേതന്‍ മൊമന്റോ നല്‍കി ആദരിച്ചു.
വിവിധ അസോസിയേഷനുകളുടെ ഭാരവാഹികള്‍, കുവൈറ്റിലെ പ്രമുഖ കമ്പനികളിലെ മുതിര്‍ന്ന മലയാളി എക്‌സിക്യൂട്ടീവുകള്‍, മാധ്യമപ്രതിനിധികള്‍, പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ മുന്നൂറിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ജനകീയതകൊണ്ടും ഐക്യഭാവംകൊണ്ടും ശ്രദ്ധേയമായ 'ഓണപ്പൊലിമ 2025' കുവൈറ്റിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരാഘോഷമായി മാറി.
WMC ജനറല്‍ സെക്രട്ടറിയും ഓണപ്പൊലിമയുടെ കണ്‍വീനറുമായ ജെറല്‍ ജോസ് സ്വാഗതം ആശംസിച്ചു. ഓണസന്ദേശം ചെയര്‍മാന്‍ സജീവ് നാരായണന്‍ നല്‍കി. 
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് മാട്ടുവയില്‍ വിശദീകരിച്ചു.ഉപദേശകസമിതി ചെയര്‍മാന്‍ ബി.എസ് പിള്ള ആശംസയര്‍പ്പിച്ചു.
ക്രിസ്റ്റഫര്‍ അഗസ്റ്റിന്‍, ജേക്കബ് ചണ്ണംപെട്ട,അനില്‍ പി. അലക്‌സ്,അഡ്വ.ലൂസിയ വില്യംസ്, ജോബിന്‍ തോമസ്, സതീഷ് പ്രഭാകര്‍, അഭിലാഷ് നായര്‍, സീനു മാത്യു, പ്രീത സതീഷ്, നിധി സുനീഷ്, രാജേഷ് കര്‍ത്താ, ഷഫീക് റഹ്മാന്‍, ബിജു നൈനാന്‍, ബിനു അഗ്‌നേല്‍, ശ്രീലക്ഷ്മി രാജേഷ്, അത്രാജ് അഭിലാഷ്, ജെറി ഊമ്മന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
വൈസ് പ്രസിഡന്റ് ബിന്ദു സജീവ് നന്ദി രേഖപ്പെടുത്തി.
ഓണാഘോഷത്തിന് മുന്നോടിയായി നടന്ന ജനറല്‍ ബോഡി യോഗത്തില്‍ 2025-27 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയുംതിരഞ്ഞെടുത്തു.

Related News