കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

  • 04/10/2025



കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. കെ.ഡി.എൻ.എ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്കാണ് എല്ലാ വർഷവും ഈ അവാർഡുകൾ നൽകുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി ഹയ സഫാനയും കേരള ഹയർ സെക്കണ്ടറി വിഭാഗത്തിൽ സൈബക് ജാഹ് എം.കെയും സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ സൽഫ എം.പിയും അവാർഡിനാർഹരായി. 

വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും ഒക്ടോബർ 17ന് ഖൈതാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷ പരിപാടിയിൽ വെച്ച് വിതരണം ചെയ്യും. പഠനത്തിൽ മികവ് പുലർത്തിയവർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായാണ് കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡ് വർഷംതോറും സംഘടിപ്പിക്കുന്നത്.

Related News