ഇസ്മായിൽ കെ.വിയെ ആദരിച്ചു.

  • 04/10/2025


കുവൈത്ത് സിറ്റി: ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വൈറലായ ഇസ്മായിൽ കെ.വിയെ കുവൈത്തിലെ സുഹൃത്തുക്കൾ ആദരിച്ചു. 'ഹലോ തേർസ്‌ഡേ' വാട്സ്ആപ്പ് കൂട്ടായ്മായാണ് ആദരം നൽകിയത്. സാല്മിയയിൽ നടന്ന ചടങ്ങിൽ ആഷിഖ് ചാലക്കുടി അധ്യക്ഷത വഹിച്ചു. മെഹബൂബ് നടമ്മൽ മൊമെന്റോ കൈമാറി. മുഹമ്മദ്, ഷിയാസ്, അൻസാർ, അസ്ലം കാപ്പാട്, സമീർ, റഷീദ് എന്നിവർ ആശംസകൾ നേർന്നു. ഹാബീൽ ഹാരിസ്, ഫാത്തിമ മുഹമ്മദ് ഖുർആൻ പാരായണം നടത്തി. ഇസ്മായിൽ അപകടത്തിൽ പെട്ട കുട്ടിയെ രക്ഷിക്കാനിടയായ സാഹചര്യങ്ങളും, അനുഭവവും വിശദീകരിച്ചു. ഹാരിസ് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. കണ്ണൂർ പഴയങ്ങാടി പള്ളിക്കര സ്വദേശിയായ ഇസ്മായിൽ കുവൈത്തിൽ നിന്നും അവധിക്ക് നാട്ടിൽ പോയപ്പോഴായാണ് വീട്ടിനടുത്ത് വെച്ച് ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു

Related News