മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ: സൗജന്യ മെഡിക്കൽ ക്യാമ്പു സെമിനാറും സംഘടിപ്പിച്ചു

  • 04/10/2025

കുവൈത്ത് : മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ – കുവൈത്ത് ചാപ്റ്റർ, ഫർവാനിയയിലെ ബദർ മെഡിക്കൽ സെൻററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിലും ആരോഗ്യ സെമിനാറിലും 180-ലധികം പേർ പങ്കെടുത്തു.


രക്ത പരിശോധന, രോഗനിർണയ പരിശോധനകൾ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യമായി ഒരുക്കിയിരുന്നു.

സംഘടനയുടെ പ്രസിഡന്റ് ജോബിൻ പാലക്കൽ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി സിറാജ് സിരു നന്ദി അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ, അബ്ദുൽ കാദർ, ഉമ്മർ, ജംഷീദ്, സുൽഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ബദർ മെഡിക്കൽ സെൻററിനെ പ്രതിനിധീകരിച്ച് ഡോ. അബ്ദുൽ നാസർ, മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഖാദിർ എന്നിവർ സാന്നിധ്യമായി.

മെഡിക്കൽ ചെക്കപ്പിന്റെ പ്രധാന സ്‌പോൺസർമാരായ ഗ്രാൻഡ് ഹൈപ്പർ, ഷെഫ് നൗഷാദ് റെസ്റ്റോറന്റ് ഫർവാനിയ എന്നിവരോടും സംഘടന നന്ദി അറിയിച്ചു.

Related News