വേൾഡ് മലയാളീ കൗൺസിൽ (WMC) കുവൈറ്റ് പ്രൊവിൻസിന് പുതിയ ഭാരവാഹികൾ

  • 05/10/2025

വേൾഡ് മലയാളീ കൗൺസിൽ (WMC) കുവൈറ്റ് പ്രൊവിൻസിന് പുതിയ ഭാരവാഹികൾ

കുവൈറ്റ് സിറ്റി: അറുപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ (ഡബ്ല്യു.എം.സി.) കുവൈറ്റ് പ്രൊവിൻസിന്റെ 2025–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സെപ്റ്റംബർ 26, 2025, വെള്ളിയാഴ്ച അൽ സുമേരിദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ ഭരണസമിതി അധികാരമേറ്റത്.

തിരഞ്ഞെടുക്കപ്പെട്ട പ്രധാന ഭാരവാഹികൾ:
ചെയർമാൻ സജീവ് നാരായണൻ, പ്രസിഡന്റ് അബ്ദുൽ അസീസ് മാട്ടുവയിൽ, ജനറൽ സെക്രട്ടറി ജെറൽ ജോസ്, ട്രെഷറർ ക്രിസ്റ്റഫർ അഗസ്റ്റിൻ. 
മറ്റു ഭാരവാഹികൾ : അഡ്വൈസറി ബോർഡ് ചെയർമാൻ ബി എസ് പിള്ള, വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, മുഹമ്മദ് സഗീർ, വൈസ് ചെയർമാൻ സതീഷ് പ്രഭാകർ, ജോയിന്റ് സെക്രട്ടറി ജെറി ഉമ്മൻ, ജോയിന്റ് ട്രെഷറർ അഭിലാഷ് നായർ, ഗ്ലോബൽ കോർപ്പറേറ്റ് നെറ്റ്‌വർക്ക് ചെയർമാൻ ജേക്കബ് ചന്നപ്പേട്ട, വിമൻസ് കൌൺസിൽ: പ്രസിഡന്റ് സീനു മാത്യു, സെക്രട്ടറി പ്രീത സതീഷ്, ട്രെഷറർ നിധി സുനീഷ്, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി രാജേഷ്, ജോയിന്റ് ട്രെഷറർ അത്രാജ് അഭിലാഷ്, കൂടാതെ അഡ്വൈസറി ബോർഡ് മെമ്പർ ഷഫീക് റഹ്മാൻ, യൂത്ത് കൌൺസിൽ പ്രസിഡന്റ് രാജേഷ് കർത്താ, ന്യൂസ് ആൻഡ് മീഡിയ കൺവീനർ അനിൽ പി അലക്സ്, ബിസിനസ് ഫോറം ചെയർമാൻ അഡ്വ.റെക്‌സി വില്യംസ്, എവെന്റ്റ് കൺവീനർ അഡ്വ.ലൂസിയ ആർ വില്യംസ്, സെക്രട്ടറി കൾച്ചറൽ ഷെമീജ് കുമാർ, എക്സിക്യൂട്ടീവ് മെമ്പർമാരായി നൈനാൻ ജോസഫ്, ബിനു ആഗ്നെൽ , ബിബിൻ സുരേഷ്, കിച്ചു അരവിന്ദ്, ജയൻ എൻ എസ് എന്നിവരെയും തിരഞ്ഞെടുത്തു. 

ഇവരെക്കൂടാതെ മറ്റ് വിവിധ പദവികളിലേക്കുള്ള ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു. 

മലയാളികളുടെ ഉന്നമനത്തിനായി കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ പുതിയ സമിതി പ്രതിജ്ഞാബദ്ധരാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News