പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാൻ ലക്ഷ്യമിട്ടുകൊണ്ട് ബിജെപി സംസ്ഥാന ഘടനം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനറായി രമേശൻ മാണിക്കോത്തും സഹകണ്‍വീനര്‍മാരായി ഹരി ബാലരാമപുരം, സജീവ് പുരുഷോത്തമൻ എന്നിവര്‍ ചുമതലയേറ്റു

  • 06/10/2025



കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിവിധ സെല്ലുകളിലേക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവാസി സെല്ലിന്റെ (NRI Cell) കൺവീനറായും കോ-കൺവീനർമാരായും പുതിയ അംഗങ്ങൾ ചുമതലയേറ്റു. കൺവീനറായി രമേശൻ മാണിക്കോത്ത് (ദുബൈ), കോ-കൺവീനര്‍മാരായി ഹരി ബാലരാമപുരം (കുവൈറ്റ്), സജീവ് പുരുഷോത്തമൻ (ദുബൈ) എന്നിവരാണ് ഭാരവാഹികള്‍. ലീഗല്‍ സെൽ, മെഡിക്കൽ സെൽ ഉൾപ്പെടെയുള്ള മറ്റ് വിവിധ സെല്ലുകളിലെ ഭാരവാഹികളെയും ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ നിയമനങ്ങൾ. പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പുതിയ സെല്ലിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പ്രവാസികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ പുതിയ ഭാരവാഹികളുടെ നിയമനം പാർട്ടിക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.

Related News