കെ. കെ. എം. എ.- അഹമ്മദ് അൽ മഗ്‌രിബ് മുലാഖാത്ത് - 2025 ജനസാഗരമായി

  • 07/10/2025



കുവൈത്ത് : രണ്ടരപ്പതിറ്റാണ്ടിന്റെ യാത്രാവീഥിയിൽ പ്രവാസികളുടെ വിശ്വാസവും പ്രത്യാശയും ചേർത്ത് നെയ്ത് കൂട്ടിയ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ, കുവൈറ്റിലെ പ്രവാസികളുടെ പൊള്ളുന്ന വെയിലിനൊരു കുളിരായി, മടുത്ത മനസ്സുകൾക്കൊരാശ്വാസമായി സംഘടിപ്പിച്ച മുലാഖാത്ത് 2025, അബ്ബാസിയയുടെ ഹൃദയതീരത്ത് ആൾബാഹുല്യത്തിന്റെയും ആരവങ്ങളുടെയും അകമ്പമടിയോടെ സൗഹൃദങ്ങൾക്കൊരു പുതു മൊഴിയായി, അവിസ്മരണീയമായി തിരമാലയായി മാറി. ഷമീർ ചാവാക്കാടിന്റെ ബിസ്മിയും ഹംദും സ്വലാത്തും, എന്ന ഭക്തി സാന്ദ്രമായ പ്രാർത്ഥന ഗാനങ്ങളോടെയാണ് മുലാഖാത്തു 2025 നു തുടക്കം കുറിച്ചത്. 
പിന്നീട് വേദിയിൽ എത്തിയത് പവിഴ ദ്വീപിന്റെ അനുഗ്രഹീതനായ ഗായകൻ ലിറാർ അമീനി രാഗമേ എന്ന ഗാനം മനസ്സിനെ ഏറെ കുളിരണയിപ്പുച്ചു കൂടാതെ പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ഭ്രാന്തന്നാൽ പ്രണയമാണ് എന്ന ഗാനവും സദസ്സിൽ മുഴങ്ങിയപ്പോൾ ആവേശ ഭരിതകരായ ജനം ഏറ്റു പാടി , സോഷ്യൽ മീഡിയയിൽ രണ്ടു മില്യൺ വിവോഴ്സ് ഏറ്റെടുത്ത മല്ലീകമലർമുല്ല എന്ന ഗാനവും ആയിട്ടാണ് ആദിൽ അത്തുവും , റഹ്മാനിയ കിൽക്കളി ടീം കോൽക്കളി സംഘവും വേദിയിൽ എത്തിയത് തന്റെ മാന്ത്രിക വിരൽകൊണ്ട് വിസ്മയം തീർത്ത റഫീഖ് വടകരയും, കീബോർഡിൽ ചിത്രങ്ങൾ വരച്ചെടുത്ത ഇഖ്‌ബാൽ കണ്ണുരും മാണ്പാശ്ചാത്തല സംഗീതത്തിനു നെത്രത്വം നൽകിയത്. ടിന്നി സ്റ്റാർട്ട്‌ ടീം അവതരിപ്പിച്ച കുട്ടികളുടെ ഒപ്പനയും , കുവൈറ്റ്‌ അറബിക് ടീം ലയാലീ ഗ്രൂപ്പ്‌ അവതരിപ്പിച്ച അറബിക് ഡാൻസ് ജന ശ്രദ്ധനേടി , മാപ്പിളപാട്ടിന്റെ മലബാർ തനിമ വിളിച്ചോതിയ പി. വി. എം സംഘത്തിന്റെകോൽക്കളിയും മികവ് പുലർത്തി.


കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ - അഹമ്മദ് അൽ മഗ്‌രിബ് - മുലാഖാത്ത് -2025 അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി ചാർജ് ഡി അഫയർസ് സഞ്ജയ് കുമാർ മുലുക ഉത്ഘാടനം നിർവഹിച്ചു കെ. കെ. എം. എ ചെയർമാൻ എ. പി..അബ്ദുൽ സലാം അദ്യക്ഷം വഹിച്ചു, കേന്ദ്ര പ്രസിഡന്റ്‌ കെ. ബഷീർ സംഘടന വിഷയങ്ങൾ അധികരിച്ചു സംസാരിച്ചു പ്രോഗ്രാം ജനറൽ കൺവീനവർ നിസ്സാം നാലകത്ത് സ്വാഗതം പറഞ്ഞു, കേന്ദ്ര ട്രഷറർ മുനീർ കുനിയ , ജോയിന്റ് കൺവീനർ സുൽഫിക്കർ, ഷംസീർ നാസ്സർ, അഹ്മദ് കല്ലായി, ഷാഫി ഷാജഹാൻ കൂടാതെ പ്രോഗ്രാം ടെക്നികൽ ടീം നയീം ഖാദിരി, ഫൈസൽ തിരൂർ, സജ്ബീർ കാപ്പാട്, എം. പി. നിജാസ്, റിഹാബ്, സപ്പോർട്ടിങ് ലീഡർ കെ എച് മുഹമ്മദ്‌, നസീർ സിറ്റി, എം. കെ. സാബിർ , വോളണ്ടീയർ ക്യാപ്റ്റൻ ഇസ്മയിൽ കൂരാച്ചുണ്ട് നേതൃത്വം നൽകിയ നൂറോളം ടീം അംഗങ്ങൾ മെഗാ ഇവന്റ് നിയന്ത്രിച്ചു. കെ. കെ. എം. എ. കേന്ദ്ര -സോൺ, ബ്രാഞ്ച് നേതാക്കൾ പങ്കെടുത്തു, കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി.അബ്ദുൽ കരീം സെഷൻ ക്രോഡീകരിച്ചു കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സി. റഫീഖ് നന്ദി പറഞ്ഞു 

Related News