"പൽപക്"ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു

  • 07/10/2025

 


പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പാലക്കാടൻ മേള 2025 എന്ന പേരിൽ ഓണാഘോഷം ഒക്ടോബർ 3 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പെയർ ഇന്ത്യൻ സ്കൂളിൽ വെച്ച് വിപുലമായ ആഘോഷ പരിപാടികളോടെ കൊണ്ടാടി. ഒക്ടോബർ 2 വ്യാഴാഴ്ച വൈകിട്ട് നടന്ന പൂക്കള മത്സരത്തോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചെണ്ടമേള വാദ്യ ആഘോഷ പരിപാടികളോടെ തുടങ്ങിയ ഓണാഘോഷം കേരള സംസ്ഥാനത്തിന്റെ പ്രിൻസിപ്പൽ സെക്രെട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. രാജു നാരായണ സ്വാമി IAS ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പൽപക് പ്രസിഡൻ്റ രാജേഷ് പരിയാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുരേഷ് മാധവൻ സ്വാഗതവും ട്രെഷറർ മനോജ് പരിയാനി നന്ദിയും പറഞ്ഞു. പൽപക് രക്ഷാധികാരി പി.എൻ കുമാർ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഫൈസൽ ഹംസ, അൽ മുള്ള എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ഉത്‌ഘാടന പ്രസംഗത്തിൽ ഡോ. രാജു നാരായണ സ്വാമി തന്റെ പഠന കാഴ്ചപ്പാടുകളെ കുറിച്ച് വിശദീകരിച്ചു. വിജയത്തിന് കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമാണ് ഏകമാർഗം. കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, അല്‍പ്പാഹാരം, ജീർണവസ്ത്രം എന്നിവയാണ് ഒരു വിദ്യാർഥിക്കു വേണ്ട ഗുണങ്ങളായി പറഞ്ഞിട്ടുള്ളത്. ഒരു ലക്ഷ്യം വയ്ക്കുക, അതിലേക്ക് കഠിനാധ്വാനം ചെയ്യുക ഇതുമാത്രമേയുള്ളു ഉന്നത വിജയത്തിലേക്കുള്ള മാർഗം എന്ന് പഠന ലോകത്തെ റാങ്ക്‌കളുടെ ശില്പി തന്റ്റെ പ്രസംഗത്തിൽ പറഞ്ഞു.
  

പ്രശസ്ത പാചക വിദഗ്ദ്ധനായ യദു പഴയിടത്തിൻ്റെ നേതൃത്വത്തിൽ 1400 ഓളം ആളുകൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയിരുന്നു.

പൽപക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, പ്രശസ്ത കലാകാരൻ പ്രശോഭ് നയിക്കുന്ന ശ്രീരാഗം ബാൻഡിന്റെ സംഗീത പരിപാടിയും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിയോടെ ആവേശത്തിമർപ്പാന്ന പരിപാടികൾക്ക് തിരശ്ശീല വീണു.

Related News