പൊന്നോണം - 2025 സീസൺ - 9

  • 09/10/2025



  കുവൈറ്റ് സിറ്റി: ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ കുവൈറ്റ് ഒക്ടോബർ നാലാം തിയ്യതി ശനിയാഴ്ച അബ്ബാസ്സിയ ആസ്പയർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് പൊന്നോണം സീസൺ - 9 ആഘോഷിച്ചു. കേരളീയ തനത് കലാരൂപങ്ങളെ അണിനിരത്തിക്കൊണ്ടുള്ള വർണ്ണശബളമായ ഘോഷയാത്രയും, താലപ്പൊലിയും, ശിങ്കാരിമേളവും, പുലികളിയും, ഓണസദ്യയും പ്രോഗ്രാമിന്റെ മനോഹര നിമിഷങ്ങൾ ആയിരുന്നു. പ്രസിഡണ്ട് സലിം ബാലുശ്ശേരിയുടെ അധ്യക്ഷതയിൽ ഓണാഘോഷം ആരംഭിച്ചു. സെക്രട്ടറി സുനു വർഗീസ് പൊതുയോഗത്തിലേക്ക് ഏവരേയും സ്വാഗതം സ്വാഗതം ചെയ്യുകയും, വിശിഷ്ടാതിഥികളായ അൽ അൻസാരി എക്സേഞ്ച് ബിസിനസ്‌ മാനേജർ ശ്രീജിത്ത്, ചെസ്സിൽ രാമപുരം, സലിം കൊമേരി, പ്രാവാസി ടാക്സി സെ ക്രട്ടറി അബദുൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജോതിദാസ് പി എൻ ഓണ സന്ദേശം നൽകുകയും ചെയ്തു. 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അസോസിയേഷന്റെ അംഗങ്ങളുടെ കുട്ടികളെ മെമന്റോ നൽകി ആദരിച്ചു. പ്രോഗ്രാം കൺവീനർ ജയ്സൺ പാപ്പച്ചൻ ഏവർക്കും നന്ദി രേഖപ്പെടുത്തി. കേരളത്തനിമ നിലനിർത്തുന്ന മഹാദേവ ഗ്രൂപ്പിന്റെ തിരുവാതിര, ഇവൻറ്റ് സ് ഫാക്റ്ററിയുടെ ഗാനമേള, ഡിജെ മ്യൂസിക്, ഡാൻസ്, വിവിധ കലാപരിപാടികൾ പ്രോഗ്രാമിന് മികവേകി.

Related News