തൃശൂർ സി എച്ച് സെന്റർ മീറ്റപ്പ് സംഘടിപ്പിച്ചു

  • 09/10/2025


കുവൈത്ത് സിറ്റി:തൃശൂർ മെഡിക്കൽ കോളേജിന് സമീപം നിർമ്മിക്കുന്ന സിഎച്ച് സെന്ററിന്റെ പ്രചരണാർത്ഥം മീറ്റപ്പ് സംഘടിപ്പിച്ചു.പാർക്ക് അവന്യുസ് ഹോട്ടലിൽ വെച്ച് നടന്ന മീറ്റപ്പിൽ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക ബിസ്സിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ആതുര സേവന രംഗത്ത് വിവിധ സി എച്ച് സെന്ററുകൾ നടത്തുന്ന സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്,മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി.എ.മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം.അമീർ,മുസ്ലിം യൂത്ത് ലീഗ് ദേശീയ ഒർഗനൈസിംഗ് സെക്രട്ടറി അഡ്വക്കറ്റ് ഷിബു മീരാൻ,കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ,ജനറൽ സെക്രട്ടറി മുസ്തഫ കാരി,ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,വൈസ് പ്രസിഡന്റ്‌ റഊഫ് മഷ്ഹൂർ തങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
തൃശൂർ ജില്ലയിൽ നിന്നും കുവൈത്തിലെത്തി വിവിധ മേഖലകളിൽ മികവു തെളിയിച്ച ക്യാപ്റ്റൻ നൗഷാദ്,മുഹമ്മദ് സഗീർ ,മുഹമ്മദ് ഷബീർ,എം അബ്ദുറഹ്മാൻ,ഡോക്ടർ അബ്ദുള്ള ഹംസ തുടങ്ങിയവരെ ചടങ്ങിൽ വെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ ആദരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു..

Related News