ടെക്സാസ് കുവൈത്ത് ഓണം ഈദ് സംഗമം വിപുലമായി അഘോഷിച്ചു.

  • 09/10/2025


തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് ഓണം - ഈദ് സംഗമം വിപുലമായി ആഘോഷിച്ചു. 
ഒക്റ്റോബർ 3 വെള്ളിയാഴ്ച്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് പ്രസിഡൻ്റ് ജിയാഷ് അബ്ദുൾ കരീം ൻ്റെ നേതൃത്ത്വത്തിൽ നടന്ന പരിപാടി ജനറൽ സെക്രട്ടറി ജോർജ്ജ് സ്വാഗതം ആശംസിച്ചു.
ഡോ. അനൂപ് എസ് ആനന്ദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ. കുവൈത്തി സ്വദേശിനിയായ ഫാത്തിമ ഷരീദ മുഖ്യാതിഥിയായി , രക്ഷാധികാരി അരുൺ രാജഗോപാൽ ടെക്സാസ് ബാലവേദി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഷാൻ കരുണാകരൻ ആശംസയും,ട്രഷറൻ കനകരാജൻ നന്ദിയും രേഖപ്പെടുത്തി. കൂടാതെ കുവൈത്തിലെ സാമൂഹിക സാമ്സകാരിക രംഗത്തെ നിരവധിപേർ ആശംസ അറിയിച്ച് സംസാരിച്ചു.
അംഗങ്ങളുടെ പാട്ട്, ഡാൻസ് , തിരുവാതിര, മറ്റ് നിരവധി പ്രോഗ്രാമുകൾ, അത്തപ്പൂക്കളം, മാവേലി, ഗാനമേള, ഓണസദ്യ എന്നിവയെല്ലാം ചേർന്ന് ടെക്സാസ് കുവൈത്ത് ൻ്റെ ഓണം ഈദ് സംഗമം ഒരു വൻ വിജയമായിമാറി.

Related News