SMCA കുവൈറ്റ് , അബ്ബാസിയ ഏരിയ - സോൺ 2 വിന്റെ ഓണാഘോഷവും, ആറു കുടുംബയൂണിറ്റുകളുടെ സംഗമവും, ജപമാലറാലിയും വർണ്ണ ശമ്പളമായി നടത്തപ്പെട്ടു.

  • 11/10/2025


ബഹുമാനപ്പെട്ട അബ്ബാസിയ സൈന്റ്റ് ഡാനിയേൽ കംബോണി ഇടവക വികാരി ഫാദർ സോജൻ പോളിന്റെ നേതൃത്വത്തിൽ മാതാവിന്റെ രൂപം വഹിച്ചു കൊണ്ടുള്ള ജപമാല റാലിയിൽ, സോൺ 2 ലെ ആറു കുടുംബ യൂണിറ്റ് ലീഡർമാരും കമ്മിറ്റി അംഗങ്ങളും കുടുംബാഗങ്ങളും പങ്കെടുത്തു. ജപമാലയിൽ കൾച്ചറൽ കൺവീനർ ബിനോയ് ജോസഫ് പ്രാർത്ഥന ചൊല്ലി . 

പിന്നീട് ആർട്സ് & സ്പോർട്സ് കൺവീനർ ശ്രീ സാബു തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും, ദമ്പതികൾക്കുമായി വിവിധയിനം മത്സരങ്ങൾ നടത്തപ്പെട്ടു. അവസാനം നടത്തിയ വടംവലി മത്സരത്തിൽ, കുട്ടികളും, വനിതകളും, പുരുഷന്മാരും ആവേശപൂർവ്വം പങ്കെടുക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. 

പൊതുയോഗത്തിൽ സോണൽ സെക്രെട്ടറി ശ്രീ റ്റോബി മാത്യു സ്വാഗതം നേർന്നു. പ്രോഗ്രാം കൺവീനർ ശ്രീ സിറിൽ ജോൺ ഓണാശംസ അറിയിച്ചു. സോണൽ കൺവീനർ ശ്രീ ബേബി ജോൺ മാതാവിന്റെ ജപമാല ആചരിക്കേണ്ടതിന്റെ ആവശ്യകതയും, നമ്മൾ നടത്തിയ ജീവകാരുണ്യ പദ്ധതിയുടെ ഏകദേശ രൂപവും , കുടുംബ പ്രാർത്ഥനയുടെ ഐക്യത്തെയും കുറിച്ച് എടുത്തു പറഞ്ഞു. 

പൊതുയോഗത്തിൽ SMCA പ്രസിഡന്റ് ശ്രീ ആന്റണി മനോജ്‌ , ജനറൽ സെക്രട്ടറി ശ്രീ.ബോബിൻ ജോർജ്ജ് , സെൻട്രൽ ട്രഷറര്‍ ശ്രീ. സോണി മാത്യു , അബ്ബാസിയ ഏരിയ കൺവീനർ ശ്രീ. ബൈജു ജോസഫ് , സെക്രട്ടറി ശ്രീ. സന്തോഷ്‌ ഓഡേറ്റി , ട്രഷറര്‍ ശ്രീ. അനീഷ്‌ ഫിലിപ്പ് , SMCA വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി റിൻസി ടീച്ചർ , അബ്ബാസിയ പാരിഷ് സീറോ മലബാർ മതബോധന കേന്ദ്രം ,പ്രധാന അദ്ധ്യാപകൻ ശ്രീ സിറിൽ സാർ , എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പൊതുയോഗത്തിൽ സംസാരിച്ചവർക്കും , പങ്കെടുത്തവർക്കും സോണൽ ട്രഷർ ശ്രീ ഡേവിഡ് ആന്റണി നന്ദി പറഞ്ഞു.

പിന്നീട് കുട്ടികളും മുതിർന്നവരും, സ്ത്രീകളും പുരുഷാരവും ചേർന്ന് , മാവേലിയെഴുന്നെള്ളത് നടത്തി. മാവേലിയുടെ കൂടെ സിഗെർന്ന പുലിക്കുട്ടികളും വേട്ടക്കാരനും കാണികളെ രസിപ്പിച്ചു. ഒരു മാസം ആയി മാവേലി കുവൈറ്റിൽ വന്നിട്ട് എന്നും, ആഘോഷ പെരുമഴ മൂലം , ഇതുവരെ തിരിച്ചു പോകാനേ കഴിഞ്ഞില്ല എന്ന് മാവേലി തന്റെ സന്ദേശത്തിൽ തമാശ രൂപേണ സൂചിപ്പിച്ചു. വീണ്ടും അടുത്ത വർഷം , കാണാം എന്നുള്ള പ്രതീക്ഷയിൽ അദ്ദേഹം എല്ലാവര്ക്കും ആശംസ നേർന്നു.

ഓണ നിലാവ് എന്ന പേര് അന്വർത്ഥമാക്കിയ സായം സന്ധ്യയിൽ , ഏവരുടെയും കൈയ്യടി നേടിയ വനിതാ രത്നങ്ങളുടെ തിരുവാതിര , ഗ്രൂപ്പ് ഡാൻസ് , സിംഗിൾ ഡാൻസ് , കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ് , പുരുഷന്മാരുടെ നാടൻ കുട്ടനാടൻ ശൈലിയിൽ എല്ലാവരും കണ്ടിരുന്നുപോയ വഞ്ചിപ്പാട്ട് എന്നിവയും , ഏവരെയും ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത പുരുഷ കേസരികൾ നടത്തിയ തിരുവാതിര യും അരങ്ങു തകർത്തു. ശ്രീ അനീഷ് അഗസ്റ്റിൻ , ശ്രീ പത്രോസ് ചെങ്ങിനിയാടൻ , ശ്രീ ജിമ്മി ആന്റണി , എന്നിവർ സ്റ്റേജിന്റെ പിന്നിലും മുന്നിലും ആയി പ്രോഗ്രാമുകൾ ക്രമീകരിച്ചു.

ശ്രീ ജോഫിയുടെയും ശ്രീ സജി ജോർജിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ രുചികരമായ ഭക്ഷണം എല്ലാവര്ക്കും ഇഷ്ടപ്പെട്ടതായി മാറി. ആർട്സ് പ്രോഗ്രാമുകളിൽ പങ്കെടുത്തവർക്ക് ഉള്ള നന്ദി ശ്രീ സാബു തോമസ് പറഞ്ഞു. പ്രാർത്ഥനയോടെ ഈ വർഷത്തെ ഓണാഘോഷം പിരിഞ്ഞു.

Related News