കുവൈത്തിൽനിന്നും ത്രീകിംഗ്സിന്റെ ബാനറിൽ മലയാളചലച്ചിത്രം 'സിറോക്കോ' ഒരുങ്ങുന്നു

  • 12/10/2025


കുവൈറ്റ് സിറ്റി : ത്രീകിംഗ്സ് ബാനറിൽ നിർമ്മിക്കുന്ന മലയാളചലച്ചിത്രം "സിറോക്കോ"യുടെ പൂജാചടങ്ങുകൾ, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽവച്ച് നിർവ്വഹിച്ചു. പ്രവാസി, നടീനടന്മാരെയും അണിയറപ്രവർത്തകരെയും ഉൾപ്പെടുത്തി, പുതുതായി നിർമ്മിക്കാൻപോകുന്ന മലയാളചലച്ചിത്രം "സിറോക്കോ"യുടെ പൂജയും പോസ്റ്റർ പ്രകാശനവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ "കലാസാഹിത്യചലച്ചിത്രസംഗമം 2025" എന്ന പരിപാടിയിൽവച്ച് നിർവ്വഹിച്ചു. ലോക കേരള സഭ അംഗം ടി. വി ഹിക്മത് ഭദ്രദീപം കൊളുത്തി, ഉദ്ഘാടനംചെയ്ത ചടങ്ങിൽ സംവിധായകൻ ഡാർവിൻ പിറവം അധ്യക്ഷതവഹിക്കുകയും ജോസ് മുട്ടം സ്വാഗതമർപ്പിക്കുകയും ചെയ്തു. മഴ ജിതേഷ് അവതാരികയായചടങ്ങിൽ അറുപതോളം സിനിമാപ്രവർത്തകർ പങ്കെടുക്കുകയും രഘു പേരാമ്പ്ര, ജിതേഷ് രാജൻ താഴത്ത്,   
വി. കൃഷ്ണകുമാർ, ബിജു വെള്ളൂർ, നസീം എ. കെ മധു.ജി.കൈമൾ എന്നിവർ സിനിമ, കല, സാഹിത്യം,വർത്തമാനകാലത്തെ സാധ്യതകളെന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും സീനു മാത്രൂസ്, ലിയോ കിഴക്കേവീടൻ, അനു ജോൺ, അരുൺ കുമാർ, പ്രകാശ് കരോളിൽ, ടിൻ്റുമോൾ ആൻ്റണി, ഹമീദ് ബാദറുദീൻ, ബിനി റപ്പായി, ജിനു ജോസഫ്, ശ്രീല രവിപ്രസാദ് റഷീദ അമീർ, ചാരുലക്ഷ്മി, സുരേഷ്, സജീവൻ, അജിത് കുമാർ, രമാ അജിത്, സിജോയ് ജോർജ്, സരി സജീവ്, എന്നിവരടങ്ങുന്ന ചെറുതും വലുതുമായ സിനിമാനാടകരംഗത്തെ നടീനടന്മാർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന്, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും മധു.ജി. കൈമൾ, നന്ദിപറഞ്ഞ ചടങ്ങിൽ, ജനുവരിയോടുകൂടി ചിത്രീകരണം ആരംഭിക്കുമെന്ന് പിന്നണിപ്രവർത്തകർ അറിയിച്ചു...

സിനിമയുടെ കഥ, തിരക്കഥ, സംവിധാനം ഡാർവിൻ പിറവം, സിനിമാറ്റോഗ്രാഫർ രഘു പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടേഴ്സ്
എ.കെ. നസിം, മധു.ജി.കൈമൾ, മുഖ്യ അസോസിയേറ്റ്സ് ജിതീഷ് രാജൻ താഴത്ത്, ബിജു. വെള്ളൂർ, സംഗീതസംവിധാനം 
വി. കൃഷ്ണകുമാർ, പ്രൊഡക്ഷൻ കൺട്രോളർ ടിൻ്റു ആൻ്റണി, ചമയം വസ്ത്രാലങ്കാരംആര്യ ശ്യാം, ആർട് ഡയറക്ടർ അനീഷ്b പുരുഷോത്തമൻ, ചിത്രസംയോജനംശ്രീക്കുട്ടൻ, യദു കൃഷ്ണ,പി.ആർ. ഒ. സുജാത ബാബു എന്നിവരാണ്.

Related News