ഫോക്ക് വനിതാവേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

  • 12/10/2025


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച വൈകുന്നേരം അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് ഹൃദയസ്തംഭനം, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ഇടപെടുന്നതിനു വേണ്ടി ബേസിക് ലൈഫ് സപ്പോർട്ട് (BLS) എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകനും ബി.എൽ.എസ് ഇൻസ്ട്രക്ടറുമായ വിജേഷ് വേലായുധൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഫോക്ക് വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഫോക്ക് പ്രസിഡൻ്റ് ലിജീഷ് പി ഉത്ഘാടനം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക് വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ ലീന സാബു നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ വെച്ച് കണ്ണൂർ പഴയങ്ങാടിയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ യുവാക്കളിലൊരാളും ഫോക്ക് സാൽമിയ യൂണിറ്റ് മെമ്പറുമായ ഇസ്മയിലെ ആദരിച്ചു. ഇസ്മയിലിനുള്ള ഫോക്കിൻ്റെ സ്നേഹാദരം ഫോക്ക് പ്രസിഡൻ്റ് ലിജീഷ് കൈമാറി.

Related News