കെകെഐസി അബ്ബാസിയ മദ്റസാ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

  • 13/10/2025



കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ ഇസ്ലാഹി മദ്രസ വിദ്യാർത്ഥികൾ റിഹാബ് ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വെച്ച് പലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

മദ്റസ പ്രധാനദ്ധ്യപകൻ ഷമീർ മദനി കൊച്ചി അധ്യക്ഷതവഹിച്ചു .
കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് പിൻ അബ്ദുലത്തീഫ് മദനി സംഗമം ഉദ്ഘാടനം നിർവഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി സുനഷ് ശുക്കൂര്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് മുൻ കെകെഐസി കേന്ദ്ര സെക്രട്ടറി ടിപി അബദുല്‍ അസീസ് ,അബ്ദുറസ്സാഖ് കുലൈബ് എന്നിവർ സംസാരിച്ചു.

പലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ വിദ്യാർത്ഥി ഇഹ്സാൻ നിർവഹിച്ചു.
തീം ഗ്രൂപ്പ് സോങ് ആലിയ & ഫാത്തിമ ആലപിച്ചു.
 
മദ്രസ അദ്ധ്യാപകൻ യാസിർ അൻസാരി സ്വാഗതവും, നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

Related News