ഐ.സി.എഫ് സുഹ്ബ സമ്മേളനം

  • 13/10/2025


കുവൈറ്റ് സിറ്റി: ഇസ്‌ലാമിക ലോകത്ത് വൈജ്ഞാനിക, നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, കേരളീയ മുസ്ലിം സമൂഹത്തിൽ വൈജ്ഞാനിക, സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി നില കൊണ്ട സയ്യിദ് അബ്ദുറഹിമാൻ അൽ ബുഖാരി, എം. എ അബ്ദുൽഖാദിർ മുസ്‌ലിയാർ, കുവൈത്ത് ഐ. സി.എഫ് നേതൃരംഗത്തിരിക്കെ കഴിഞ്ഞ വർഷം വിട പറഞ്ഞ സയ്യിദ് സൈദലവി തങ്ങൾ സഖാഫി വാവാട് എന്നിവരെ അനുസ്മരിച്ചു കൊണ്ട് ഐ.സി.എഫ് കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ കീഴിൽ സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ കുവൈത്ത് ഐ. സി. എഫ് പ്രസിഡന്റ്‌ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. മർകസ് പി. ആർ.ഒ മുഹിയുദ്ദീൻ കോയ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുൽഅസീസ് സഖാഫി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.
അഹമ്മദ് സഖാഫി കാവനൂർ, അബ്ദുല്ല വടകര പ്രസംഗിച്ചു.  
മുഹമ്മദ് അസ്ഹർ ഫാദിലി മുഹിയുദ്ദീൻ മാല പാരായണം നടത്തി. സയ്യിദ് സാദിഖ്‌ തങ്ങൾ, ഷുക്കൂർ മൗലവി, ഹൈദറലി സഖാഫി, അബ്ദു റസാഖ് സഖാഫി, അബു മുഹമ്മദ്‌, ശുഹൈബ് അമാനി എന്നിവർ സംബന്ധിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും മുഹമ്മദ്അലി സഖാഫി പട്ടാമ്പി നന്ദിയും പറഞ്ഞു.

Related News