എറണാകുളം ജില്ലാ അസോസിയേഷൻ - ഇ ഡി എ കുവൈറ്റ്- ഓണക്കാഴ്ച 2025 എന്ന എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മംഗഫ് അൽ നജാത്ത് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ, ഇ ഡി എ പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് നിറഞ്ഞ സദസ്സിന് സ്വാഗതം നേർന്നു. മെയിൻ സ്പോൺസർ ആയ മെഡക്സ് മെഡിക്കൽ കെയർ ഗ്രൂപ്പ് സി ഈ ഓ വി. പി. മുഹമ്മദ് അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആനുവൽ സ്പോൺസറായ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി മുഖ്യ അതിഥിയായിരുന്നു. പ്ലാറ്റിനം സ്പോൺസർ ആയ നെയിൻ ഫ്യൂച്ചേഴ്സ് മാനേജിംഗ് പാർട്ണർ രാധാകൃഷ്ണൻ ചടങ്ങിന് ആശംസകൾ നേർന്നു. കൂടാതെ മറ്റൊരു മെയിൻ സ്പോൺസർ ആയ അഹമ്മദ് അൽ മഖിരിബി പെർഫ്യൂംസ് കൺട്രി ഹെഡ് മൺസൂർ ചൂരി സോവനീർ പ്രകാശനം നടത്തി. ഇ ഡി എ പേട്രൻ ജിനോ എം കുഞ്ഞ്, സജീ വർഗീസ് പാലക്കുന്നെൽ, ട്രഷറർ പ്രിൻസ് തച്ചിൽ, ജനറൽ കോഡിനേറ്റർ പ്രവീൺ മാടശ്ശേരി മഹിളാവേദി ചെയർപേഴ്സൺ തെരേസ ആന്റണി, ബാലവേദി പ്രസിഡന്റ് ബ്രിജിത് മരിയ, അഡ്വൈസറി ബോർഡ് ആക്ടിംഗ് ചെയർമാൻ ബിജു എം വൈ എന്നിവർ ആശംസകൾ നൽകി. ഇവന്റ് കൺവീനർ ജോസഫ് റാഫേൽ ചടങ്ങിന് നന്ദി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?