കണ്ണൂർ താണ മുനീറുൽ ഇസ്ലാം സംഘം(MIS) കുവൈറ്റ് ചാപ്റ്റർ നിലവിൽ വന്നു

  • 16/10/2025




കുവൈത്ത് : കണ്ണൂർ താണ മഹല്ലിൽ താമസിക്കുന്നവരുടെ കുവൈറ്റ് പ്രവാസി കൂട്ടായ്മയുടെ പ്രഥമ യോഗം ഫഹാഹീൽ റഷീദ് സി യുടെ റൂമിൽ വച്ച് ചേർന്നു. പി. കെ അക്ബർ സിദ്ധീഖ് അദ്യക്ഷത വഹിച്ച യോഗത്തിൽ, നാട്ടിലെ മഹൽ കമ്മിറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. മഹൽ നിവാസികളുടെ മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി കൂട്ടായ്‌മ നൽകുന്ന പിന്തുണയേക്കുറിച്ചും, കുവൈറ്റ് കമ്മിറ്റിയുണ്ടാക്കി അവരുടെ പ്രവർത്തനത്തിൽ പങ്കുചേരേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു..
കണ്ണൂർ താണ മുനീറുൽ ഇസ്ലാം സംഘം(MIS) കുവൈറ്റ് ചാപ്റ്റർ വൈറ്റ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി -പി. കെ അക്ബർ സിദ്ദിഖ്, ചെയർമാൻ - ഗാലിബ് തങ്ങൾ, പ്രസിഡന്റ് - സിനാൻ സിദ്ദിഖ്, ജനറൽ സെക്രട്ടറി - റിഷാദ് കാസിം, ട്രഷർ - അനസ്, വൈസ് പ്രസിഡണ്ട്മാരായി റംഷിദ് പി, മുഹമ്മദ് ശാസ് പി., ഷഹീർ എം പി എന്നിവരേയും. ജോയിന്റ് സെക്രട്ടറി മാരായി മുഹമ്മദ് ഇഷാം പി., ഷംഷീർ എം പി, ദിൽഷാദ് കാസിം എന്നിവരേയും. സാജിദ് പി - ഓഡിറ്ററായും. അഡ്വൈസറി ബോർഡ് അംഗംങ്ങളായി നാസർ തങ്ങൾ, നിസാർ പി എം, റഷീദ് സി, നൗഷാദ് സിറ്റി ക്ലിനിക്ക്, ഡോക്ടർ ലാഹിർ എന്നിവരേയും. എക്സിക്യൂട്ടീവ് അംഗങ്ങൾളായി ഫയാസ് എം ടി, നഈം സി, ഷഹീർ വി, അഫ്സൽ പി, നൗഷാദ് കാസിം, ഫൈസൽ സി, സഈദ് ഫദൽ, സഫ്‌വാൻ, ഷഹ്‌സാം എന്നിവരേയും തിരഞ്ഞെടുത്തു. നഈം സി സ്വാഗതം ആശംസിച്ച യോഗത്തിൽ, ഗാലിബ് തങ്ങൾ നന്ദി പറയുകയും ചെയ്‌തു.

Related News