40 വർഷത്തെ സേവനത്തിനു ഫർവാനിയ ലേബർ റൂം ഫാമിലി യാത്രയയപ്പ് നൽകി

  • 16/10/2025

 



40 വർഷത്തെ സമർപ്പിത പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഫർവാനിയ ആശുപത്രി ലേബർ റൂമിലെ പ്രിയപ്പെട്ട സ്റ്റാഫ്‌ നേഴ്സ് ശ്രീമതി മോളി തോമസിനും 25 വർഷം പൂർത്തിയാക്കിയ സഹപ്രവത്തകയായ ഇൻഡോനെഷ്യൻ സിസ്റ്റർ ഫ്രിഡ ലെനക്കും ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ വച്ച് യാത്ര മംഗളങ്ങൾ നേർന്നു.

സ്‌നേഹത്തോടെ മോളി മാമ എന്ന് എല്ലാരും വിളിക്കുന്ന സിസ്റ്റർ കോട്ടയം ചെങ്ങനാശ്ശേരി അരിക്യാതിൽ കുടുംബം പരേതനായ തോമസ് ആന്റണിയുടെ ഭാര്യയും ആൽവിൻ- ഗീതു ( ന്യൂസിലാൻഡ്) അല്ലെൻസി - വിനിഷ ( കാനഡ ) എന്നിവർ മക്കളുമാണ്.

ദീർഘ നാളായി ലേബർ റൂം ടീമിനെ സ്നേഹത്താലും നേതൃ പാടവത്താലും ഒന്നിച്ചു നയിച്ച വ്യക്തിത്യ മാണ് സിസ്റ്റർ മോളി യുടെത്‌. സഹപ്രവർത്തകരോടും രോഗികളോടും ഒരു പോലെ മമതയും കരുതലും കാട്ടിയ അവർ അനവധി സഹപ്രവ ർത്തകർക്കും പ്രചോദനമായിരുന്നു.

വിട വാങ്ങൽ സമ്മേളനത്തിൽ ശാരി പ്രദീപ് സ്വാഗതം പറയുകയും ലേബർ റൂം ഇൻചാർജ് ശ്രീമതി ക്ലോഡാറ്റ് ബൈലോൺ ഉത്ഘാടനം ചെയ്യുകയും ഓർമ്മകൾ പങ്കുവെച്ചു സഹപ്രവർത്തകരായ മേരിക്കുട്ടി മാത്യു, സന്ധ്യ സജി, ജോളി ഊമ്മൻ, രോഷ്നി ആൻ, റെനി മറിയം കോശി, മൽക്ക പ്രവീൺ എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ലേബർ റൂം കുടുംബാംങ്ങളുടെ വിവിധ തരം കലാപരിപാടികളും ആൻലിയ സാബു & ടീം ന്റെ ഗാനമേളയും പ്രോഗ്രാമിനെ മികവുറ്റത്താക്കി. പങ്കെടുത്ത എല്ലാവർക്കും പ്രഭ രവീന്ദ്രൻ നന്ദി അറിയിക്കുകയും ചെയ്തു.

Related News