ജനനായകന് സ്വാഗതമേകി കല കുവൈറ്റ്.

  • 17/10/2025

കുവൈറ്റ് സിറ്റി: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി നവംബർ 7ന് കുവൈറ്റ് സന്ദർശിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയും ജനനായകനുമായ സഖാവ് പിണറായി വിജയനെ കുവൈത്ത് പ്രവാസ ലോകത്തേക്ക് അഭിമാനപൂർവ്വം സ്വാഗതം ചെയ്യുന്നതായി കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് പ്രസിഡന്റ്‌ മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. മുൻപ് വിവിധ ഘട്ടങ്ങളിലായി ഒന്നിലേറെ തവണ കുവൈറ്റ് സന്ദർശിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് പിണറായി വിജയൻ കുവൈറ്റ് സന്ദർശിക്കുന്നത്. ഈ സന്ദർശനം മലയാളി സമൂഹത്തിന് ഏറെ ഗുണകരമാകുമെന്നും, മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിന് വേണ്ടി കുവൈത്ത് പ്രവാസ മണ്ണിൽ നവംബർ 7ന് (അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ) ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് കുവൈത്തിലെ മുഴുവൻ മലയാളി സുഹൃത്തുക്കളും വന്നുചേരണമെന്നും വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.


Related News