കെ.സി.എം.എ മുൽതഖ 2025 കൂപ്പൺ പ്രകാശനം ചെയ്തു

  • 18/10/2025



കുവൈത്ത് സിറ്റി: കുവൈറ്റ് ചേമഞ്ചേരി മുസ്‌ലിം അസോസിയേഷൻ നവംബർ മാസം 14 ന് കബ്ദിൽ വച്ച് സംഘടിപ്പിക്കുന്ന "മുൽതഖ 2025" പിക്നിക് റെജിസ്ട്രേഷന് വേണ്ടിയുള്ള കൂപ്പൺ പ്രകാശനം ചെയ്തു.

പ്രസിഡന്റ് മെഹബൂബ് കാപ്പാടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ അസീസ് ദല്ല ചെയർമാൻ യൂസുഫ് അമ്മിക്കണ്ണാടിക്ക് കൂപ്പൺ കൈമാറി പ്രകാശനം നടത്തി. രാവിലെ 8 മണിക്ക് തുടങ്ങുന്ന പിക്നിക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സ്ത്രീകൾക്കുമായി വ്യത്യസ്‍തമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

സുൽഫിക്കർ തിരുവങ്ങൂർ, റഊഫ് കാപ്പാട്, ഫാറൂഖ് ഹമദാനി, അസ്‌ലം കാപ്പാട്, ഗഫൂർ നൂർമഹൽ, മുനീർ തിരുവങ്ങൂർ, അഷ്‌റഫ് കേളോത്ത്, സിറാജ് മാപ്പിളകത്ത്, സിറാജ് പൂക്കാട്, ഫസൽ പൊയിൽ, ആസിഫ് അലി, സിറാജ് തിരുവങ്ങൂർ, സൽമാൻ ഫാരിസ്, സജ്‌ബീർ അലി, സൽമാൻ ഫാരിസ്, റിഹാബ് തൊണ്ടിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.  

ജനറൽ സെക്രട്ടറി ഹിദാസ് തൊണ്ടിയിൽ സ്വാഗതവും ട്രെഷറർ കബീർ കാപ്പാട് നന്ദിയും പറഞ്ഞു.

Related News