ട്രാക് ഓണപുലരി 2K25 ഫ്ലെയർ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു

  • 18/10/2025



ട്രിവാൻഡ്രം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണപ്പുലരി 2K25 ൻ്റെ ഫ്ലെയർ പ്രകാശനവും ഓണസദ്യ കൂപ്പൺ വിതരണവും നിർവഹിച്ചു. അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ചു. അധ്യക്ഷൻ ശ്രിരാഗം സുരേഷ് എം. എ. നിസ്സാമിന് ഫ്ലെയർ നൽകി പ്രകാശനം നിർവഹിച്ചു. അബ്ബാസിയ ഏരിയ എക്സിക്യൂട്ടീവ് അജി കുട്ടപ്പൻ, കേന്ദ്ര എക്സിക്യൂട്ടീവ് രഞ്ജിത്ത് ജോണി എന്നിവർക്ക് ഫുഡ് കൂപ്പൺ കൈമാറി വിതാരോദഘാടനം നടത്തി. കൾച്ചറൽ കമ്മറ്റി കൺവീനർ അരുൺകുമാർ കലാപരുപാടികളുടെ വിശദീകരണം നടത്തി. ഒക്ടോബർ 31 വെള്ളിയാഴ്ച ഫർവാനിയ ഷെഫ് നൗഷാദ് ബാങ്ക്വറ്റ് ഹാളിലാണ് ട്രാക് ഓണപുലരി 2K25.

രാവിലെ പത്ത് മണി മുതൽ ആരംഭിക്കുന്ന ഓണപുലരിയിൽ അത്തപൂക്കളം തിരുവാതിര വിവിധയിനം കലാപരിപാടികൾ ഓണക്വിസ് മത്സരം ഗാനമേള ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. അബ്ബാസിയ ഏരിയ കമ്മറ്റി അംഗങ്ങളായ രഞ്ജിത്ത്, വിനു, ബാബുരാജ്, അശ്വിൻ, സജി, മോഹിത്ത് എന്നിവർ ആശംസകൾ നേർന്നു. 

ജന: സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് മോഹൻ കുമാർ നന്ദിയും പറഞ്ഞു.

Related News