അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 02/02/2020

അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2020 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.അബ്ലാസിയ ഹെവൻ ഹാളിൽ പ്രസിഡൻറ് ശ്രീകുമാർ എസ്.നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു.കെ.സി 2019 വർഷത്തെ വാർഷിക റിപ്പോർട്ടും, ട്രെഷറർ ജിജു പി. സൈമൺ 2019 വർഷത്തെ വാർഷിക കണക്കും.റിജോ കോശി പ്രവർത്തന വർഷത്തെ ജീവകാരുണ്യ റിപ്പോർട്ടും, അജോ സി.തോമസ് കായിക റിപ്പോർട്ടും, ആദർശ് ഭുവനേശ് കല, സാസ്കാരിക റിപ്പോർട്ടും ജോയി ജോർജ് ഓഡിറ്റ് റിപ്പോർട്ടും അവതരപ്പിച്ചു.

തുടർന്ന് ഉപദേശക സമതി ചെയർമാൻ ബിജോ.പി.ബാബു വരണാധികാരിയായ യോഗത്തിൽ 2020 പ്രവർത്തന വർഷത്തെ ഭാരവാഹികളായി അനു.പി.രാജൻ (പ്രസിഡന്റ്) ജിജു മോളേത്ത് (വൈസ് പ്രസിഡൻറ്) കെ.സി.ബിജു (ജനറൽ സെക്രട്ടറി) അനിഷ് എബ്രഹാം (ട്രഷറർ) ആദർശ് ഭുവനേശ് (ജോ.സെക്രട്ടറി) അജോ സി.തോമസ് (ജോ. ട്രഷറർ) ഷൈജു അടൂർ (പി.ആർ.ഒ)എന്നിവരേയും ഓഡിറ്റർ ആയി ജോയി ജോർജ്നേയും തെരഞ്ഞെടുത്തു. ഉപദേശക സമതിയിലേക്ക് ശ്രീകുമാർ എസ്.നായർ (ചെയർമാൻ) മാത്യുസ് ഉമ്മൻ,ബിജോ.പി.ബാബു എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.

ബിജു ഡാനിയേൽ,റിജോ കോശി,ബിനോയി ജോണി, ഷഹീർ മൈതീൻകുഞ്ഞ്, ആനന്ദ് പ്രകാശ്,ക്രിസ്റ്റി ഡാനിയേൽ,ബിനു പൊടിയൻ,അനിഷ് അടൂർ,വിഷ്ണുരാജ്‌, രാജേഷ് പ്രശാന്തി,ബിൻസ് ബാബു,വിനോദ് സുകുമാരൻ,വില്യം കുഞ്ഞ്കുഞ്ഞ്,ആശ ശമുവേൽ,എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ.

[DISPLAY_ULTIMATE_SOCIAL_ICONS]

Related News