ജെ.സി.സി - മിഡിൽ ഈസ്റ്റ്‌ കമ്മിറ്റി എം പി വീരേന്ദ്രകുമാർ അനുസ്മരണം നടത്തി

  • 19/06/2020

കുവൈറ്റ് സിറ്റി : കേരളീയ രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ആദർശാത്മകമായ ഇടപെടൽകൊണ്ട് എന്നും വ്യത്യസ്തനായിരുന്നു എം പി വീരേന്ദ്രകുമാർ. രാഷ്ട്രീയക്കാരൻ എന്നതിലുപരി സാഹിത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം എം പി വീരേന്ദ്രകുമാറിനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യത്യസ്തനാക്കി.

ആഗോള ചൂഷണ വർഗ്ഗം മുന്നോട്ടുവെക്കുന്ന പുത്തൻ സാമ്പത്തിക നയത്തെ കുറിച്ച് അതുണ്ടാക്കുന്ന അസമത്വങ്ങളെ കുറിച്ചും മൂന്ന് പതിറ്റാണ്ടിന് മുമ്പ് ഗാട്ടും കാണാചരടുകളും എന്ന പുസ്തകത്തിലൂടെ പ്രതിപാദിച്ച വിഷയങ്ങളൊക്കെ പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക ലോകരാഷ്ട്രങ്ങളെ ദുരന്തങ്ങളിലേക്കാണ് നയിച്ചത്. പരിസ്ഥിതിയെ കുറിച്ചും കുടിവെള്ളത്തെ കുറിച്ചും വീരേന്ദ്രകുമാർ ചൂണ്ടിക്കാണിച്ച ദീർഘവീക്ഷണത്തോടെയുള്ള ഭവിഷത്തുകൾ ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിക്കുകയാണെന്നും അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി ഡോ: എ. സമ്പത്ത് പറഞ്ഞു.

ജനത കൾച്ചറൽ സെൻറർ (ജെ.സി.സി), മിഡിൽ-ഈസ്റ്റ്‌ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ പരിപാടിയിൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.ജെ ബാബു സ്വാഗതം പറഞ്ഞപ്പോൾ, ഇ.കെ ദിനേശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മിഡിൽ-ഈസ്റ്റ്‌ കമ്മിറ്റി പ്രസിഡൻറ് സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നേതാക്കളായ ഷെയ്ഖ് പി. ഹാരിസ്, വി. കുഞ്ഞാലി, സലീം മടവൂർ, ഷംസാദ് റഹിം എന്നിവരും പി.ജെ രാജേന്ദ്രൻ(യു.എ.ഇ), അബ്ദുൾ വഹാബ്(കുവൈറ്റ്‌), നജീബ് കടലായി(ബഹ്‌റൈൻ) തുടങ്ങിയവരും സംസാരിച്ചു. കൂടാതെ മിഡിൽ-ഈസ്റ്റ്‌ കമ്മിറ്റിയിലെ മറ്റ് ഭാരവാഹികളും, എക്സിക്യൂട്ടീവുകളും സന്നിഹിതരായിരുന്നു. കമ്മിറ്റി ട്രഷറർ സുനിൽ മയ്യന്നൂർ നന്ദി പറഞ്ഞു.

Related News