സാരഥി കുവൈറ്റിന്റെ രണ്ടാം ചാർട്ടേഡ് വിമാനം  തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു

  • 19/06/2020

കോവിഡ്-19 പശ്ചാത്തലത്തിൽ സാരഥി കുവൈറ്റ് ചാർട്ട്‌ ചെയ്ത രണ്ടാമത്തെ  വിമാനം കുവൈത്തിൽ നിന്നും  ഇന്ന് (19/06/2020) തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു..കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 10.30 ന് പുറപ്പെട്ട ജസീറ എയർവേയ്സ് വിമാനത്തിൽ ഗര്‍ഭിണികൾ, രോഗികൾ, പ്രായാധിക്യത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ, ജോലി നഷ്ടപ്പെട്ടവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ തുടങ്ങി മുൻഗണന ക്രമത്തിലുള്ള   164 യാത്രക്കാരാണ് ഉണ്ടായിരുന്നത്..ITL Travel world മായി സഹകരിച്ച് കൊണ്ടാണ് സാരഥി കുവൈറ്റ് ചാർട്ടേഡ് സർവ്വീസ് ഒരുക്കിയത്

കേരളത്തിലേയ്ക്കുള്ള വിമാനയാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചേർന്ന സാരഥി കുവൈറ്റിൻ്റെ  അടിയന്തിര യോഗത്തിലാണ് ജൂൺ 20ന് മുൻപായി തിരുവന്തപുരത്തേയ്ക്ക് വിമാനം ചാർട്ട് ചെയ്യുവാൻ തീരുമാനിച്ചത്.ഏതുവിധേനയെങ്കിലും നാടണയാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രാവാസികളുടെ പ്രതീക്ഷയായിരുന്നു വിവിധ സന്നദ്ധസംഘടനകൾ വഴി സംഘടിപ്പിച്ചുവരുന്ന ചാർട്ടേർഡ് വിമാനങ്ങൾ .കനത്ത മാനസിക സംഘർഷത്തിൽ കഴിയുന്ന പ്രവാസികളുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കുന്ന സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സാരഥി കുവൈറ്റ് ആവശ്യപ്പെട്ടു.

Related News