കുവൈത്ത് കെ.എം.സി.സി. ചാർട്ടർ വിമാനം; ജൂലായ് 4 ന് കോഴിക്കോട്ടേക്കും 5 ന് കണ്ണൂരിലേക്കും 6 നു കൊച്ചിയിലേക്കും

  • 30/06/2020

കുവൈത്ത് കെ.എം.സി.സി. യുടെ നേതൃത്വത്തിൽ ചാർട്ട്ര് ചെയ്തയക്കുന്ന അടുത്ത ഘട്ട വിമാനങ്ങളുടെ പട്ടിക തയ്യാറായി.ജൂലായ് 4 ന് കോഴിക്കോട്ടേക്കും 5 ന് കണ്ണൂരിലേക്കും 6 നു കൊച്ചിയിലേക്കുമാണ് സർവ്വീസ് നടത്തുക. കോഴിക്കോട്ടേക്കുള്ള വിമാനത്തിന്റെ പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയും കണ്ണൂരിലേക്കുള്ളത് കണ്ണൂർ ജില്ലാ കമ്മിറ്റിയും ഏകോപിപ്പിക്കും. 322 യാത്രക്കാരുമായുള്ള കൊച്ചിയിലേക്കുള്ള ബോയിങ്ങ് 777 വിമാനത്തിലേക്കുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നേരിട്ട് നിയന്ത്രിക്കും. കൊച്ചിയിലേക്ക് ഹാൻഡ് ബാഗ് അടക്കം 75 കിലോ ലഗ്ഗേജ് കൊണ്ട് പോകാൻ യാത്രാക്കാർക്ക് അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: കൊച്ചി (ടി.ടി.ഷംസു: +965-99105167) കോഴിക്കോട് (റസീൻ പടിക്കൽ: +965-51272292), കണ്ണൂർ (ഷുഐബ് ധർമ്മടം: +965-50688059).
നേരെത്തെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് കുവൈത്ത് കെ.എം.സി.സി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.എൽ.വേൾഡുമായി സഹകരിച്ച് തയ്യാറാക്കിയ വിമാനമാണ് അവസാനമായി കൊച്ചിയിലേക്കാണ് യാത്ര തിരിച്ചത്. ജസീറ എയർവേയ്സിന്റെ എയർബസ് പറന്നുയർന്നതോടെ കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്തയച്ച വിമാനങ്ങളുടെ എണ്ണം ഏഴായി. കുവൈത്ത് കെ എം സി സി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര,സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അസ്‌ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, പാലക്കാട് ജില്ലാ പ്രസിഡണ്ട് സലാം പട്ടാമ്പി, ജനറൽ സെക്രട്ടറി റസാഖ് മണ്ണാർക്കാട്, ട്രഷറർ റസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡണ്ടുമാരായ സെയ്തലവി ഷൊർണൂർ, അഷ്റഫ് അപ്പക്കാടൻ, സെയ്തലവി ഒറ്റപ്പാലം, സെക്രട്ടറിമാരായ അബ്ദുൽ വഹാബ്, നൗഷാദ് പി.ടി., സൈനുൽ ആബിദ്, വിവിധ മണ്ഡലം ഭാരവാഹികളായ ബഷീർ തെങ്കര, നിസാർ പട്ടാമ്പി, അഷ്റഫ് ഷൊർണ്ണൂർ, സെക്കീർ പുതുനഗരം, നിഷാബ് തങ്ങൾ, ശാഫി തൃത്താല, ഷാനിഷാദ്, ശിഹാബ് പട്ടാമ്പി, ബഷിർ പട്ടിശ്ശേരി, നാഫി, ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Related News