ഒമ്പതാം ക്ലാസ്സിലെ അർദ്ധവാർഷിക പരീക്ഷ കഴിയുന്നതുവരെ എല്ലാ കുട്ടികളെയും പോലെ ഓടിച്ചാടി കളിച്ചുല്ലസിചു നടന്നിരുന്ന അവൾക്കു വളരെ പെട്ടന്നായിരുന്നു വേദനനിറഞ്ഞ (left lumber scoliosis) രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു എന്നുള്ള വിവരം ഡോകടർമാർ വിധി എഴുതുന്നത് , അവിടുന്നങ്ങോട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ കുവൈറ്റ് കെഎംസിസി മണ്ണാർക്കാട് മണ്ഡലത്തിന്റെയും കെകെഎംസി പാലക്കാട് ജില്ലാകമ്മിറ്റിയുടെയും സഹായത്തോടെ ഓപ്പറേഷത്തിനു വിധേയയാകേണ്ടി വന്നു പക്ഷെ പരാജയമായിരുന്നു ഫലം വീണ്ടും വേദനയുടെ ലോകത്തേക്ക് അങ്ങിനെ വീണ്ടും!കുവൈറ്റ് കെഎംസിസി മണ്ണാർക്കാട് മണ്ഡലത്തിന്റെ ജനറൽ സെക്രട്ടറി ബഷീർ തെങ്കര ഷെറിനെ വീട്ടിൽ പോയി സന്ദർശിക്കുകയും രക്ഷിതാക്കളുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകരം കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ഫിറോസ് കുന്നംപറമ്പലിന്റെയും നാട്ടുകാരായ മറ്റു സുമനസ്സുകളുടെയും സഹായത്തിൽ വീണ്ടും ഓപ്പറേഷൻ തിയേറ്ററിലേക്ക്സുമനസ്സുകളുടെ പ്രാർത്ഥനയും ഗംഗ ഹോസ്പിറ്റലിലെ വിദക്ത ഡോക്ടർമാരുടെ ചികിത്സയും പരിചരണവും ലഭിച്ചപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി അങ്ങിനെ നാല് മാസത്തിലധികം മെഡിക്കൽ കോളേജുകളിലൂടെയും വീട്ടിലുമായും കഴിഞ്ഞു കൂടി അപ്പോഴും പ്രതീക്ഷ കൈവിടാതെ തെങ്കര ദാറുന്നജാത് എച് എസ് എസിലെ ശിഹാബ് സാറിനെ പൊലെയുള്ള സുമനസുള്ള അധ്യാപകരുടെയും, രക്ഷിതാക്കളുടെയും കൂടെ കൂട്ടുകാരുടെയും പൂർണ പിന്തുണ കൂടി ലഭിച്ചപ്പോൾ തളർന്ന ശരീരവും ആർജവമുള്ള മനസ്സുമനസുമായി ആത്മധൈര്യത്തോടെ പഠനം തുടർന്നു ഇന്ന് റിസൾട്ട് വന്നപ്പോൾ 8എ പ്ലസും , ഒരു എ യും ഒരു ബി യും അടക്കം ഉന്നതവിജയം നേടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?